2019 June 16 Sunday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

ഗര്‍ഭിണിയും കുഞ്ഞും മരിച്ച സംഭവം: കെ.പി.എം.എസ് മാര്‍ച്ച് നടത്തി കൊട്ടാരക്കര: താലൂക്ക് ആശുപത്രിയില്‍ ചികിത്സകിട്ടാതെ പട്ടികജാതി യുവതി മരിച്ച സംഭവത്തില്‍ നരഹത്യക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.എം.എസ് കൊല്ലം റൂറല്‍ എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. പുലമണ്‍ പ്ലാസയില്‍ നിന്നാരംഭിച്ച മാര്‍ച്ച് എസ്.പി ഓഫിസിന് സമീപം പൊലിസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. കെ.പി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി വാവ ഉദ്ഘാടനം ചെയ്തു. കുറ്റക്കാരായ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും എതിരെ കേസെടുത്ത് അറസ്റ്റ്‌ചെയ്യാന്‍ പൊലിസ് തയ്യാറായില്ലങ്കില്‍ കേരളത്തിലെ മുഴുവന്‍ പുലയസമൂഹവും ഒറ്റകെട്ടായി സമരരംഗത്തിറങ്ങുമെന്ന് വാവ പറഞ്ഞു. ജില്ലാ പ്രസിഡന്റ് തട്ടാശ്ശേരി രാജന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഉഷാലയം ശിവരാജന്‍, സംസ്ഥാന സെക്രട്ടറിയേറ്റഗം ജി. സുരേന്ദ്രന്‍, അസിസ്റ്റന്റ് സെക്രട്ടറി രാജു തിരുമുല്ലാവാരം, ജില്ലാ വൈസ് പ്രസിഡന്റ് ചിറ്റയം രാമചന്ദ്രന്‍, ജില്ലാ ട്രഷറര്‍ പി. ശിവദാസന്‍, മുളവന മോഹനന്‍, അശോകന്‍ അഖിലാസ്, കൊട്ടാരക്കര യൂണിയന്‍ സെക്രട്ടറി എന്‍. ബ്രഹ്മദാസ്,കരവാളൂര്‍ വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ 14നാണ് കൊട്ടാരക്കര മുസ്‌ലിം സ്ട്രീറ്റ് വിമലാലയത്തില്‍ ബൈജുവിന്റെ ഭാര്യ സഹിതയെ പ്രസവവേദനയെ തുടര്‍ന്ന് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയെ പ്രസവമുറിയില്‍ പ്രവേശിപ്പിച്ച ശേഷം ഡോക്ടര്‍ പുറത്തുപോയെന്നും പിന്നീട് യുവതി മരിച്ച് അരമണിക്കൂറിനു ശേഷമാണ് ഡോക്ടര്‍ മടങ്ങിയെത്തിയതെന്നുമാണ് ആരോപണം.

ss