2018 August 18 Saturday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

പുല്ലൂക്കരയില്‍ സംഘര്‍ഷം: രണ്ട് ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്ക് പെരിങ്ങത്തൂര്‍: പെരിങ്ങത്തൂര്‍ പുല്ലൂക്കര നന്നാടത്തില്‍ പീടികയില്‍ ലീഗ്, എസ്.ഡി.പി.ഐ സംഘര്‍ഷം. രണ്ട് ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മുസ്‌ലിം ലീഗ് പാലോറത്ത് ശാഖ സിക്രട്ടറി വി.പി അഷ്‌റഫ്(27), എം.എസ്.എഫ് നന്നാടത്തില്‍ പീടിക ശാഖ വൈസ്. പ്രസിഡണ്ട് സഈദ്(16) എന്നിവരെ മര്‍ദ്ദനമേറ്റ പരുക്കുകളോടെ പാനൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിച്ചതിലുള്ള വാക്തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പറയപ്പെടുന്നു.ഇന്നലെ രാത്രി ഇരുമ്പ് ദണ്ഡ്, സൈക്കിള്‍ ചെയിന്‍ എന്നീവ ഉപയോഗിച്ച് മര്‍ദ്ദിച്ചതായാണ് പരാതി. പുല്ലൂക്കരയിലെ ഇല്ലത്ത് സമീര്‍, അന്‍സാര്‍ എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് മര്‍ദ്ദിച്ചതെന്ന് പരുക്കേറ്റവര്‍ പറഞ്ഞു. മര്‍ദ്ദനത്തില്‍ പരുക്കേറ്റവരെ മണ്ഡലം മുസ്ലിം ലീഗ് സിക്രട്ടറി ഇ.എ നാസര്‍, എം.എസ്.എഫ് ജില്ലസിക്രട്ടറി സി.കെ നജാഫ്, കെ.എം.സി.സി നേതാവ് എ.കെ ഷമ്മാസ് സന്ദര്‍ശിച്ചു. സംഭവത്തില്‍ മുസ്ലിം ലീഗ് പെരിങ്ങളം പഞ്ചായത്ത് കമ്മിറ്റി, എം.എസ്.എഫ് പാനൂര്‍ മുന്‍സിപല്‍ കമ്മിറ്റി പ്രതിഷേധിച്ചു.

ss