2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

IIM CAT2019: സെപ്റ്റംബര്‍ 18വരെ അപേക്ഷ സമര്‍പ്പിക്കാം

പരീക്ഷ നവംബര്‍ 24ന്, അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 18.

20 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജുമെന്റുകളിലേക്കുള്ള കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (കാറ്റ്) 2019 നവംബര്‍ 24ന് നടക്കും.iimcat.ac.in ല്‍ പരീക്ഷയുടെ വിശദവിവരങ്ങള്‍ ലഭ്യമാണ്.ഒക്ടോബര്‍ 23മുതല്‍ നവംബര്‍ 24വരെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

അംഗീകൃത സര്‍വകലാശാലയില്‍ നിന്നും 50ശതമാനത്തില്‍ കുറയാത്ത ബിരുദമാണ് അടിസ്ഥാന യോഗ്യത.എസ്.സി,എസ്.ടി,ഭിന്നശേഷിക്കാര്‍ക്ക് 45ശതമാനം മാര്‍ക്ക് മതി.

വെര്‍ബല്‍ എബിലിറ്റി ആന്‍ഡ് റീഡിങ് കോംപ്രിഹെഷന്‍.ഡേറ്റ ഇന്റപ്രട്ടേഷന്‍ ആന്‍ഡ് ലോജിക്കല്‍ റീസണിങ്,ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി എന്നിങ്ങനെ മൂന്ന് മേഖലകളില്‍ നിന്നാണ് ചോദ്യങ്ങള്‍.
പരീക്ഷാഫീസ്:എസ്.സി,എസ്.ടി,ഭിന്നശേഷിക്കാര്‍ക്ക് 950രൂപയും മറ്റുള്ളവര്‍ക്ക് 1900 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്.ഐ.ഐ.എം പ്രവേശന മാനദണ്ഡങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.