2018 April 17 Tuesday
ഭാവി നമ്മുടെ ജീവിതത്തിലേക്ക് കടന്നു കയറുമ്പോള്‍ അതിനെ മാറ്റം എന്ന് പറയുന്നു
ആല്‍വിന്‍ ടോഫ്‌ളര്‍

പണ ക്ഷാമം: മോദി സര്‍ക്കാര്‍ ബാങ്കിങ് സംവിധാനത്തെ തകര്‍ക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

അമേഠി: അടുത്തിടെ തുടങ്ങിയ പണ ക്ഷാമം മോദി സര്‍ക്കാര്‍ ബാങ്കിങ് സംവിധാനത്തെ തകര്‍ക്കുന്നതിന്റെ ഫലമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

”രാജ്യത്തെ ബാങ്കിങ് സംവിധാനത്തെ തകര്‍ത്തുവെന്നാണ് എനിക്ക് ഇതേപ്പറ്റി പറയാനുള്ളത്. നോട്ട് നിരോധന കാലത്ത് നമ്മള്‍ ക്യൂനില്‍ക്കാന്‍ നിര്‍ബന്ധിതരായി. നമ്മുടെ കീശയില്‍ നിന്ന് 500-1000 രൂപകളുടെ നോട്ടുകള്‍ തട്ടിപ്പറിച്ചെടുത്ത് നീരവ് മോദിയുടെ കീശയിലിട്ടു”- രാഹുല്‍ വിമര്‍ശിച്ചു.

ഡല്‍ഹി, കര്‍ണാടക, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ രൂക്ഷമായ പണ ക്ഷാമം അനുഭവിക്കുകയാണ്. ഇവിടുത്തെ എ.ടി.എമ്മുകളും ബാങ്കുകളും കാലിയാണ്. പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രതികരിച്ചത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.