2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്കെതിരേ കേസ്

കാസര്‍കോട്: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താനെതിരേ പൊലിസ് കേസെടുത്തു. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയിംസ് പന്തമ്മാക്കലിന്റെ സഹോദരന്‍ വര്‍ഗീസിന്റെ പരാതിയില്‍ ചിറ്റാരിക്കല്‍ പൊലിസാണ് കേസെടുത്തത്.

തന്റെ അമ്മയുടെ സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്നതരത്തില്‍ പ്രസംഗിക്കുകയും അതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. ജെയിംസ് പന്തമ്മാക്കലിനെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മണ്ഡലം പ്രസിഡന്റിന് ചിറ്റാരിക്കലില്‍ കോണ്‍ഗ്രസ് സ്വീകരണം നല്‍കിയിരുന്നു. ഈ സ്വീകരണയോഗത്തില്‍ പ്രസംഗിക്കവെയായിരുന്നു ഉണ്ണിത്താന്റെ വിവാദ പരാമര്‍ശം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News