2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് മാര്‍ച്ച്: കെ സുധാകരന്‍, ഷാഫി പറമ്പില്‍, പി.കെ ഫിറോസ് എന്നിവരടക്കം 200ല്‍പരം പേര്‍ക്കെതിരേ കേസെടുത്ത് പൊലിസ്

കണ്ണൂര്‍: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് കെ സുധാകരന്‍ എംപി, ഷാഫി പറമ്പില്‍ എം.എല്‍.എ, പി.കെ ഫിറോസ് അടക്കം 90 പേര്‍ക്കെതിരെയും പൊലിസ് കേസെടുത്തു. നേതാക്കള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 15 പേര്‍ക്കും മറ്റ് 100 പേര്‍ക്കെതിരെയാണ് കണ്ണൂരിലെ പിണറായി പൊലിസ് കേസെടുത്തത്. നിയമം ലംഘിച്ച് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ സംഭവത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രോട്ടോക്കോള്‍ ലംഘിച്ച് കോഴിക്കോട് കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയതിനാണ് പി.കെ ഫിറോസടക്കമുള്ള 90 പേര്‍ക്കെതിരേ നടക്കാവ് പൊലിസ് കേസെടുത്തത്. 75 യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പകര്‍ച്ചവ്യാധി നിരോധന നിയമം, അനുമതിയില്ലാതെ പ്രകടനം നടത്തല്‍, പൊലിസിനെ മര്‍ദ്ദിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു. കെ സുധാകരന്‍ എം.പി മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂര്‍ കലക്ടറേറ്റില്‍ പ്രതിഷേധം നടത്തിയ യൂത്ത് ലീഗ് മന്ത്രി ഇപി ജയരാജന്റെ വാഹനം തടഞ്ഞു. കൊവിഡ് വൈറസ് വ്യാപകമായ സാഹചര്യത്തിലും നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.