2020 January 23 Thursday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

ഹിമാചലില്‍ പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു

മാണ്ഡി: ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയില്‍ പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തുണഗ് താഴ്‌വരയിലേക്കാണ് ഇവര്‍ സഞ്ചരിച്ച പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. 200 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. മഹേഷ് താക്കൂര്‍,കിഷോരി ലാല്‍ എന്നിവരാണ് മരിച്ചത്.

വാനില്‍ ആകെ മൂന്നു പേരാണുണ്ടായിരുന്നത്. ഇന്ന് രാവിലെ 8.30നായിരുന്നു അപകടം. പരുക്കേറ്റ പദം റാമിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകട കാരണം വ്യക്തമല്ല.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News