2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

നായക മികവില്‍ നൈജീരിയയ്‌ക്കെതിരേ ക്രൊയേഷ്യയ്ക്ക് വിജയം

കലിനിന്‍ഗാര്‍ഡ്: നായകമികവില്‍ ആഫ്രിക്കന്‍ കരുത്തരായ നൈജീരിയയെ 2-0 ത്തിന്‌ തോല്‍പ്പിച്ച് ക്രൊയേഷ്യ. ടീമിനെ മുന്നില്‍ നിന്ന് നയിക്കുകയും ഒരു ഗോള്‍ ടീമിനായി നേടുകയും ചെയ്തു നായകനായ മോഡ്രിച്ച്. മത്സരത്തിന്റെ 32ാം മിനുറ്റില്‍ സ്വന്തം പോസ്റ്റില്‍ ഗോളടിച്ച് ക്രൊയേഷ്യയയെ മുന്നിലെത്തിച്ചു നൈജീരിയ.

നായകന്‍ ലൂക്കാ മോഡ്രിച്ചെടുത്ത കോര്‍ണര്‍ കിക്കില്‍ മന്‍സൂക്കിച്ചിന്റെ ഹെഡര്‍. എന്നാല്‍, ഈ ഹെഡര്‍ നൈജീരിയയുടെ എറ്റെബൊയുടെ കാലില്‍ തട്ടി റഫ്‌ളക്ട് ചെയ്ത് വലയിലെത്തുകയായിരുന്നു. പിന്നീട് 71 മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ടീമിനെ വീണ്ടും മുന്നിലെത്തിച്ചു നായകന്‍.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.