2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

അര്‍ബുദ ബാധിതര്‍ക്ക് നവോന്മേഷം പകരാന്‍ സംഗീത ചികിത്സ

കൊച്ചി: അര്‍ബുദ രോഗികള്‍ക്കു കൊച്ചിയിലെ റിനൈ മെഡിസിറ്റി നടത്തിവരുന്ന മ്യൂസിക് തെറാപ്പിയുടെ ഭാഗമായി മോഹനവീണ കച്ചേരി സംഘടിപ്പിക്കുന്നു. 28ന് വൈകുന്നേരം 3.30ന് റിനൈ കൊച്ചിന്‍ ഹോട്ടിലിലെ കൊളോസിയം ഹാളില്‍ മോഹനവീണ വിദഗ്ധന്‍ പോളി വര്‍ഗീസിന്റെ നേതൃത്വത്തിലാണ് കച്ചേരി. പ്രവേശനം സൗജന്യമായിരിക്കും. കാന്‍സര്‍ രോഗികളുടെ മാനസിക സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി രോഗിയെ ഉല്ലാസവാനാക്കാന്‍ മ്യൂസിക് തെറാപ്പിക്കു സാധിക്കുമെന്ന് റിനൈ മെഡിസിറ്റി കാന്‍സര്‍ വിഭാഗം തലവവന്‍ ഡോ. തോമസ് വര്‍ഗീസ്.

ഓരോ രോഗിക്കും പ്രത്യേകം ചിട്ടപ്പെടുത്തുന്ന സംഗീതം ഉപയോഗിച്ച് ചികിത്സ നടത്തും. രോഗികളുടെ അഭിരുചിക്കനുസരിച്ചുള്ള സംഗീതമായിരിക്കും കേള്‍പ്പിക്കുക. സംഗീത സംവിധായകന്‍ ദീപക് ദേവാണ് ഗുഡ്‌വില്‍ അംബാസഡര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9388709292, 9388709304. വാര്‍ത്താസമ്മേളനത്തില്‍ സംഗീത സംവിധായകന്‍ ദീപക് ദേവ്, മാര്‍ക്കറ്റിങ് മാനേജര്‍ മജീഷ് രാഘവന്‍ എന്നിവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.