2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

നിതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ കനാലിന്റെ മതില്‍ തകര്‍ന്നു

പാറ്റ്‌ന: ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ കനാലിന്റെ മതില്‍ തകര്‍ന്നു. ഭഗല്‍പുറിലെ ഗംഗാ പമ്പ് കനാല്‍ പദ്ധതിയാണ് തകര്‍ന്നത്. ഇതോടെ ഇന്നു നടക്കേണ്ടിയിരുന്ന പരിപാടി റദ്ദാക്കി.

നിര്‍മാണത്തിലെ അപാകതയെന്ന പരാതി ഉയര്‍ന്നതോടെ ജല വിഭവ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷമായ ആര്‍.ജെ.ഡി രംഗത്തെത്തി.

60 കിലോ മീറ്റര്‍ നീളത്തിലുള്ള കനാല്‍ കഹല്‍ഗാവില്‍ നിന്നാണ് തുടങ്ങുന്നത്. ബിഹാറില്‍ 21,700 ഹെക്ടറും ജാര്‍ഖണ്ഡില്‍ 4,000 ഹെക്ടറും ജലസേചനത്തിനു വേണ്ടിയാണ് പദ്ധതി.

 

13.88 കോടി രൂപ ചെലവു നിശ്ചയിച്ച് 1977 ല്‍ തുടങ്ങിയ പദ്ധതി 389 കോടി രൂപയ്ക്കാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഗംഗാ നദിയില്‍ നിന്ന് കനാലിലേക്ക് വെള്ളം ഒഴുക്കാന്‍ ഉയര്‍ന്ന ശേഷിയുള്ള 12 പമ്പുകളാണ് ഉപയോഗിക്കുന്നത്. സെക്കന്റില്‍ 260 ക്യൂസെക്‌സ് വെള്ളമാണ് ഇങ്ങനെ പമ്പ് ചെയ്യുന്നത്.

ഉദ്ഘാടനത്തിന്റെ ഭാഗമായി അഞ്ചു പമ്പുകള്‍ മാത്രമാണ് പ്രവര്‍ത്തിപ്പിച്ചത്. എന്നാല്‍ വെള്ളത്തിന്റെ ശക്തി താങ്ങാനാവാതെ ഒരു ഭാഗത്തെ മതില്‍ തകരുകയായിരുന്നു. ഇതോടെ സമീപത്തെ റോഡുകളിലും മറ്റും വെള്ളമെത്തി.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.