2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ജാമിഅയെ തൊട്ടപ്പോള്‍ കഥ മാറി: ഐ.ഐ.ടികളും ടി.ഐ.എസ്.എസും വരെ ഉണര്‍ന്നു, മുസ്‌ലിം സംസ്‌കൃതാധ്യാപകനെ പുറത്താക്കിയ ബനാറസിലും പ്രതിഷേധം

 

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്തുവന്ന ഡല്‍ഹി ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ വിദ്യാര്‍ഥികള്‍ക്ക് നേരെ ക്രൂരമായി അതിക്രമം അഴിച്ചുവിട്ട് ഒതുക്കാമെന്നാണ് പൊലിസും ഭരണകൂടവും കണക്കുകൂട്ടിയത്. വിദ്യാര്‍ഥികളെ പേടിപ്പിച്ചുനിര്‍ത്താമെന്ന കണക്കുകൂട്ടലില്‍ സമരത്തില്‍ രണ്ടാം ദിവസം തന്നെ വെടിവയ്പ്പു പോലും പൊലിസ് നടത്തി. എന്നാല്‍ ജാമിഅയിലെ വിദ്യാര്‍ഥികള്‍ക്കെതിരായ പൊലിസ് നരനായാട്ട് രാജ്യത്തെ മൊത്തം പിടിച്ചുകുലുക്കുന്നതായിരുന്നു.

വാര്‍ത്തയറിഞ്ഞയുടനെ അര്‍ധരാത്രി തന്നെ രാജ്യം തെരുവിലിറങ്ങി. ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേര്‍ രാത്രി തന്നെ ഡല്‍ഹി പൊലിസ് ആസ്ഥാനത്ത് കടുത്ത തണുപ്പിനെ വകവയ്ക്കാതെ ഒത്തുകൂടി പ്രതിഷേധിച്ചു.

ഇങ്ങ് കേരളക്കരയിലും രാത്രി തന്നെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടന്നു. റെയില്‍വേ സ്റ്റേഷനുകളിലേക്ക് മാര്‍ച്ച് നടത്തുകയും ട്രെയിന്‍ തടയുകയും ചെയ്തു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ക്യാംപസിലും ഫാറൂഖ് കോളജിലും രാത്രി തന്നെ പ്രതിഷേധ പ്രകടനം നടന്നു.

സംസ്‌കൃത അധ്യാപകനായി മുസ്‌ലിമിനെ വേണ്ടെന്ന് പറഞ്ഞ് സമരം ചെയ്ത യൂനിവേഴ്‌സിറ്റിയാണ് വാരണാസിയിലെ ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റി. അവിടെ പോലും ജാമിഅയിലെയും അലിഗഡിലെയും വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് പ്രതിഷേധ പരിപാടികള്‍ നടന്നു.

ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ നടത്തിയ വിവിധ പ്രതിഷേധ പരിപാടികള്‍

 

 

 

ഇന്ത്യയിലെ ഏതൊക്കെ ക്യാംപസുകളില്‍ ഇന്ന് പ്രതിഷേധ പരിപാടികള്‍ നടന്നുവെന്നതിന്റെ ഗ്രാഫിക്‌സ് (കടപ്പാട്: എന്‍.ഡി.ടിവി) ചുവടെ കൊടുക്കുന്നു

ഐ.ഐ.ടി ബോംബെയിലെ വിദ്യാര്‍ഥികള്‍ രാത്രി തന്നെ തെരുവില്‍ ഇറങ്ങിയപ്പോള്‍

 

ടി.ഐ.എസ്.എസ് വിദ്യാര്‍ഥികളുടെ പ്രതിഷേധ സംഗമം

 

ലഖ്‌നൗ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമയിലെ പ്രതിഷേധം

ഐ.ഐ.ടി മദ്രാസില്‍ നടന്ന പ്രതിഷേധ പരിപാടി


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.