2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ലോകകപ്പ് കുടിയേറ്റക്കാരുടെ ശ്രമഫലം; വിദ്വേഷവും ഇസ്‌ലാമോഫോബിയയും ഒഴിവാക്കൂയെന്ന് ഫ്രാന്‍സിനോട് സോഷ്യല്‍ മീഡിയ

ക്രൊയേഷ്യയെ തകര്‍ത്ത് ഫ്രാന്‍സ് ലോകകപ്പ് നേടിയപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് ടീമിലെ കുടിയേറ്റക്കാരുടെ സാന്നിധ്യം. ടീമിലെ 78.3 ശതമാനം പേരും ഫ്രാന്‍സില്‍ കുടിയേറിയെത്തിയവര്‍. അതിന്റെ മൂന്നിലൊന്ന് മുസ്‌ലിംകളും.

ഇക്കാര്യങ്ങള്‍ ചര്‍ച്ചയാവാനും കാരണങ്ങളുണ്ട്. കടുത്ത ഇസ്‌ലാമോഫിക്, കുടിയേറ്റ വിരുദ്ധ മനോഭാവമാണ് ഫ്രാന്‍സ് ജനതയ്ക്ക്. അത് ഒഴിവാക്കണമെന്നാണ് ലോകകപ്പ് മുന്‍നിര്‍ത്തി ഫ്രാന്‍സിനോട് ആരാധകര്‍ ആവശ്യപ്പെടുന്നത്. ഫ്രാന്‍സ് ജനതയുടെ 6.8 ശതമാനം വരും കുടിയേറ്റക്കാരുടെ എണ്ണം.

ക്രൊയേഷ്യക്കെതിരെ ഫ്രാന്‍സ് നേടിയ നാലു ഗോളില്‍ രണ്ടും ആഫ്രിക്കന്‍ കുടിയേറ്റക്കാരുടെ വകയാണ്. ഗുനിയയില്‍ നിന്നെത്തിയ പോള്‍ പോഗ്ബയും അള്‍ജീരിയന്‍ മാതാവിനും കാമറൂണിയന്‍ പിതാവിനും ജനിച്ച എംബാപ്പെയുമാണത്.

കുടിയേറ്റക്കാരുടെ പങ്ക് വ്യക്തമാക്കിയുള്ള പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് മഹ്മൂദ് അല്‍രിഫായിയുടെ കാര്‍ട്ടൂണ്‍

 

പോഗ്ബ മുസ്‌ലിമാണ്. കൂടെ മിഡ്ഫീല്‍ഡര്‍ എന്‍ഗോളോ കാണ്‍ടെയടക്കമുള്ള ടീമിലെ ആറംഗങ്ങളും. ടീമിലെ മൂന്നിലൊന്ന് പേര്‍ മാത്രമാണ് വെള്ള യൂറോപ്യന്‍ വംശജരായിട്ടുള്ളത്. കാല്‍ ഭാഗത്തില്‍ കുറവു മാത്രമാണ് ഫ്രഞ്ച് വംശജരായിട്ടുള്ളത്.

നിരവധി പേരാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ട്വിറ്ററിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും രംഗത്തെത്തിയത്. മുസ്‌ലിം വിരുദ്ധ ഫ്രഞ്ച് നയങ്ങള്‍ ഇനിയെങ്കിലും നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെടുന്നു. ”ആഫ്രിക്കക്കാരും മുസ്‌ലിംകളും നിങ്ങള്‍ക്ക് രണ്ടാമത്തെ ലോകകപ്പ് സമ്മാനിച്ചിരിക്കുന്നു. ഇനിയെങ്കിലും അവര്‍ക്ക് നീതി നല്‍കൂ”- എന്നാണ് ഒരാളുടെ പ്രതികരണം. കുടിയേറ്റം ഫ്രാന്‍സിനെ ശക്തിപ്പെടുത്തിയെന്നും പ്രതികരണങ്ങളുണ്ട്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.