2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

സാമ്പത്തിക തട്ടിപ്പ് : മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് രാജിവെക്കണമെന്ന് പ്രതിപക്ഷം

കോലാലംപൂര്‍; രാജ്യത്തിന്റ പൊതുസ്വത്ത് സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച മലേഷ്യന്‍ പ്രധാനമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം. അമേരിക്കന്‍ നീതി ന്യായ വകുപ്പാണ് നജീബിന്റെ വഴിവിട്ട പണമിടപാടിനെക്കുറിച്ച് വിവരം പുറത്ത് വിട്ടത്.മലേഷ്യന്‍ വികസന ബോര്‍ഡ് രൂപികരിച്ച് രാജ്യ വികസനത്തിന് നേതൃത്വം നല്‍കുന്നതിന് പകരം രാജ്യത്തെ കൊള്ളയടിക്കുകയാണ് നജീബ് ചെയ്തതെന്ന പ്രതിപക്ഷം ആരോപിച്ചു.

അമേരിക്കയില്‍ വിവിധയിടങ്ങളില്‍ നിക്ഷേപം നടത്തുകയും ആഡംബരജീവിതം നയിച്ചതിന്റെയും രേഖകളാണ് പുറത്തുവിട്ടതിലുള്ളത്. മലേഷ്യന്‍ ജനത നജീബ് രാജിവെച്ച് സുതാര്യമായ അന്വേഷണത്തിന് തയ്യാറാകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് പീപ്പിള്‍സ് ജസ്റ്റീസ് പാര്‍ട്ടി അദ്ധ്യക്ഷന്‍ വാന്‍ അസീസ് പറഞ്ഞു. അതേസമയം ആരോപണങ്ങളെ തള്ളിയ നജീബ് ഏത് അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് പ്രതികരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.