2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

കാലിക്കറ്റ് സര്‍വകലാശാലയിലെ ബിരുദ-ബിരുദാനന്തര കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

 

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ പഠന വകുപ്പിലെയും അഫിലിയേറ്റഡ് കോളേജുകള്‍,യൂണിവേഴ്‌സിറ്റി സെന്ററുകള്‍ എന്നിവിടങ്ങളിലെയും പ്രവേശനപരീക്ഷകളുള്ള ബിരുദ/ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാലയുടെ പഠന വകുപ്പുകളിലെ ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷക്കും, സ്വാശ്രയ സെന്ററുകള്‍ അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ പ്രവേശന പരീക്ഷ മുഖാന്തരം പ്രവേശനം നടത്തുന്ന ബിരുദ/ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കുള്ള പ്രവേശന പരീക്ഷക്കും ഇപ്പോള്‍ ഓണ്‍ ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
വിജ്ഞാപന പ്രകാരം നിശ്ചിത യോഗ്യത ഉള്ളവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

അപേക്ഷ ഫീസ്
General Rs 350
SC/ST Rs 150

ഒന്നില്‍ കൂടുതല്‍ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നവര്‍ ഓരോ അധിക പ്രോഗ്രാമിനും 50 രൂപ വീതം അടക്കണം.

അഫിലിയേറ്റഡ് കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റ് ഉള്‍പ്പെടെ എല്ലാ വിഭാഗം സീറ്റുകളിലേക്കുള്ള പ്രവേശനം റാങ്ക് ലിസ്റ്റില്‍ നിന്നു മാത്രമായിരിക്കും നടത്തുക.

അപേക്ഷിക്കാനുള്ള അവസാന തീയതി 2019 ഏപ്രില്‍ 12??

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: www.cuonline.ac.in


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.