2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് പുതിയ വി.സിയായി; കുസാറ്റ് അധ്യാപകന്‍ ഡോ. എം.കെ ജയരാജ്

തേഞ്ഞിപ്പലം: കഴിഞ്ഞ നവംബര്‍ 20നു ശേഷം സ്ഥിരമായി വൈസ് ചാന്‍സലര്‍ ഇല്ലാതിരുന്ന കാലിക്കറ്റ് വാഴ്‌സിറ്റിയില്‍ കുസാറ്റില്‍ നിന്നുള്ള ഫിസിക്‌സ് അധ്യാപകന്‍ ഡോ. എം.കെ ജയരാജിനെ വിസിയായി നിയമിച്ചു. ഇടതുപക്ഷ നോമിനിയാണിദ്ദേഹം. എം.ജിയില്‍ നിന്നുള്ള ഡോ. കെ.എം സീതി വിസിയാവുമെന്നായിരുന്നു ഇടതുപക്ഷം പ്രചാരണം നടത്തിയിരുന്നത്.

എന്നാല്‍ ബി.ജെ.പി താല്‍പര്യങ്ങള്‍ ഇതിനെതിരായതോടെ സര്‍ക്കാര്‍ സീതിക്കു വേണ്ടിയുള്ള നിലപാടില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഡോ. ജയപ്രകാശിനു വേണ്ടി കേന്ദ്ര മന്ത്രിയടക്കമുള്ള ബി.ജെ.പിക്കാരും രംഗത്തെത്തിയതോടെ ഗവര്‍ണര്‍ വി.സി നിയമനത്തില്‍ സമ്മര്‍ദത്തിലാവുകയായിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ വി.സി സ്ഥാനത്തേക്കു നല്‍കിയ ലിസ്റ്റില്‍ എംജിയില്‍ നിന്നുള്ള പ്രൊഫ. കെ.എം സീതി, എം.ജിയിലെ ഡോ. സി.ടി അരവിന്ദ് കുമാര്‍, കുസാറ്റില്‍ നിന്നുള്ള ഡോ. എം.കെ ജയരാജ് എന്നിവരാണുള്ളത്. യു.ജി.സി പ്രതിനിധി നല്‍കിയ ലിസ്റ്റില്‍ സി.ടി.ആര്‍.ഐയിലെ ഡോ. ജയപ്രകാശ്, ഷിംല യൂനിവേഴ്‌സിറ്റിയിലെ ഡോ.എം.വി നാരായണന്‍, എം.ജിയിലെ ഡോ. സുരേഷ് മാത്യു എന്നിവരായിരുന്നു ഉള്‍പ്പെട്ടിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.