2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

കാലിക്കറ്റില്‍ ബി.എഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള ഗവണ്‍മെന്റ്എയ്ഡഡ്അണ്‍-എയ്ഡഡ്‌സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളില്‍ 2016-18 വര്‍ഷത്തെ ദ്വിവത്സര ബി.എഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

വിശദമായ പ്രോസ്‌പെക്ടസ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ കോളേജുകളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അതത് കോളേജുകളില്‍ ജൂണ്‍ ആറിനകം സമര്‍പ്പിക്കണം. റാങ്ക് ലിസ്റ്റ് ജൂണ്‍ 15-ന് കോളേജുകളില്‍ പ്രസിദ്ധീകരിക്കും. ജൂണ്‍ 22-ന് ഇന്റര്‍വ്യൂ നടത്തി ജൂലൈ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കും. പി.ആര്‍ 8712016 ബിരുദ പ്രവേശനത്തിന് 31-നകം ഫീസടച്ചവര്‍ക്ക് ജൂണ്‍ രണ്ട് വരെ അപേക്ഷിക്കാം കാലിക്കറ്റ് സര്‍വകലാശാലയുടെ ഏകജാലകം വഴി ബിരുദ പ്രവേശനത്തിന് മെയ് 31-നകം ഫീസടച്ചവര്‍ക്ക് ജൂണ്‍ രണ്ട് വരെ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അപേക്ഷയില്‍ തിരുത്തലുകള്‍ ആവശ്യമുള്ളവര്‍ ജൂണ്‍ രണ്ടിനകം നോഡല്‍ സെന്ററുകളുമായി ബന്ധപ്പെട്ട് വരുത്തണം. എന്‍.ഐ.ഒ.എസ്, അഫ്‌സല്‍-ഉല്‍-ഉലമ പ്രിലിമിനറി പാസായവര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനും ഫീസടക്കുന്നതിനും പിന്നീട് അവസരം നല്‍കും.

എം.ബി.എ പ്രവേശനം: ഇന്റര്‍വ്യൂഗ്രൂപ്പ് ഡിസ്‌കഷന്‍

കാലിക്കറ്റ് സര്‍വകലാശാലയുടെ എം.ബി.എ പ്രവേശനത്തിനുള്ള ഇന്റര്‍വ്യൂ, ഗ്രൂപ്പ് ഡിസ്‌കഷന്‍ എന്നിവ സര്‍വകലാശാലാ കാമ്പസിലുള്ള കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവകുപ്പില്‍ ജൂണ്‍ ഏഴ്, എട്ട്, ഒമ്പത്, പത്ത് തിയതികളില്‍ നടക്കും. വിവരങ്ങള്‍ വെബ്‌സൈറ്റില്‍. പി.ആര്‍ 8732016 പരീക്ഷാഫലം കാലിക്കറ്റ് സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബി.കോംബി.ബി.എബി.എച്ച്.എ (സിസിഎസ്എസ്) റഗുലര്‍സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ് (ഏപ്രില്‍ 2016) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് 2012, 2013 പ്രവേശനം വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനിലും മറ്റുള്ളവര്‍ സാധാരണ ഫോമിലും ജൂണ്‍ 18-നകം അപേക്ഷിക്കണം. പി.ആര്‍ 8742016 കാലിക്കറ്റ് സര്‍വകലാശാല 2015 ജൂണില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ കംപാരറ്റീവ് ലിറ്ററേച്ചര്‍, 2016 ജനുവരിയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ കംപാരറ്റീവ് ലിറ്ററേച്ചര്‍ിന്ദി പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പി.ആര്‍ 8752016 എന്‍വയോണ്‍മെന്റല്‍ സയന്‍സ്ജിയോ സയന്‍സ് റിഫ്രഷര്‍ കോഴ്‌സ് കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍, കോളേജ്‌സര്‍വകലാശാലാ അധ്യാപകര്‍ക്കായി ജൂലൈ 14 മുതല്‍ ആഗസ്റ്റ് മൂന്ന് വരെ നടത്തുന്ന എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്റ് ജിയോ സയന്‍സ് റിഫ്രഷര്‍ കോഴ്‌സിലേക്ക് ജൂലൈ നാല് വരെ അപേക്ഷിക്കാം. എന്‍വയോണ്‍മെന്റല്‍, എര്‍ത്ത് സയന്‍സ്, ജിയോഗ്രഫി, ജിയോളജി തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുന്നവര്‍ക്ക് പങ്കെടുക്കാം. അപേക്ഷാ ഫോം www.ugchrdccalicut.info വെബ്‌സൈറ്റിലും എച്ച്.ആര്‍.ഡി.സി ഓഫീസിലും ലഭ്യമാണ്. ഫോണ്‍: 0494 2407351.

അറബിക്-ഇംഗ്ലീഷ് ട്രാന്‍സ്‌ലേഷന്‍ പരിശീലനം

കാലിക്കറ്റ് സര്‍വകലാശാല ഇസ്‌ലാമിക് ചെയര്‍ ക്ലിക്ക് കോഴിക്കോടുമായി സഹകരിച്ച് നടത്തുന്ന അറബിക്-ഇംഗ്ലീഷ് ട്രാന്‍സ്‌ലേഷന്‍ പരിശീലന പരിപാടിയില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ചേരാന്‍ ആഗ്രഹിക്കുന്നവര്‍ 9847729601, 9746904678 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. ഇ-മെയില്‍: islamicchair.uoc@gmail.com


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.