2017 October 17 Tuesday
സങ്കല്പങ്ങള്‍ ത്യജിക്കാത്ത ഒരാളും യോഗിയായി മാറുന്നില്ല
ഭഗവദ്ഗീത

പശുക്കുട്ടി ജനിച്ചത് മനുഷ്യന്റെ തലയോടെ; വിഷ്ണുവിന്റെ പുനരവതാരമെന്ന്

മുസാഫര്‍നഗര്‍: മനുഷ്യന്റെ തലയോട് സാദൃശ്യമുള്ള തലയുമായി ജനിച്ച പശുക്കുട്ടിയെ വിഷ്ണുവിന്റെ പുനരവതാരമെന്ന് പറഞ്ഞ് ഒരു വിഭാഗം രംഗത്ത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം.

മനുഷ്യരെപ്പോലെ ചെവിയും മൂക്കും വായയുമായാണ് പശുക്കുട്ടി ജനിച്ചത്. ജനിച്ചയുടനെ പശുക്കുട്ടി ചത്തുപോവുകയും ചെയ്തു.

ഇതോടെ പശുക്കുട്ടിയുടെ ശവം ഗ്ലാസ് പെട്ടിയിലാക്കുകയും കഴുത്തില്‍ മാലയണിയിക്കുകയും ചെയ്തു. പിന്നീട് പ്രദര്‍ശനത്തിനു വച്ച പശുക്കുട്ടിയെ കാണാന്‍ നിരവധി ആളുകളാണ് സ്ഥലത്തെത്തിയത്.

കശാപ്പുകാരന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പശുവാണ് ഈ രൂപത്തില്‍ പ്രസവിച്ചത്. ജില്ലയിലെ ശ്രീകൃഷ്ണ ഗോശാലയിലായിരുന്നു പ്രസവം.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.