2020 April 04 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഷഹീന്‍ബാഗ് സമരത്തെ ഭീകരപ്രവര്‍ത്തനമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

വിവാദപ്രസംഗം വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍

ന്യൂഡല്‍ഹി: ഷഹീന്‍ബാഗ് സമരത്തെ ഭീകരപ്രവര്‍ത്തനമാക്കി ചിത്രീകരിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസംഗം. പാര്‍ലമെന്റ് ഒരു നിയമത്തിനെതിരേ പ്രമേയം കൊണ്ടുവരാതെ ഇവിടെ നിന്ന് മാറില്ലെന്ന് ചിലയാളുകള്‍ റോഡുകള്‍ തടസപ്പെടുത്തി പറയുന്നത് ഭീകരപ്രവര്‍ത്തനമാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. അക്രമം കാട്ടുന്നത് മാത്രമല്ല ഭീകരപ്രവര്‍ത്തനം. സാധാരണ ജീവിതം തടസപ്പെടുത്തി തങ്ങളുടെ അഭിപ്രായം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും ഭീകരപ്രവര്‍ത്തനമാണെന്നായിരുന്നു ഗവര്‍ണറുടെ വാദം.

ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ഭാരതീയ ഛാത്ര സന്‍സദില്‍ സംസാരിക്കവേയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ വിവാദ പരാമര്‍ശം. എതിരഭിപ്രായങ്ങള്‍ ജനാധിപത്യക്രമത്തില്‍ ഒഴിവാക്കാനാവാത്തതാണ്. പാര്‍ലമെന്റില്‍ ഒരു നിയമം പാസാക്കിയാല്‍ ചിലര്‍ അതിനെ എതിര്‍ക്കുന്നതില്‍ ഒരു പ്രശ്‌നവും കാണാനാവില്ല. എന്നാല്‍ അഞ്ചാളുകള്‍ ചേര്‍ന്ന് ഈ സമ്മേളനഹാളിന്റെ വാതിലുകള്‍ അടച്ചുപൂട്ടി പാര്‍ലമെന്റ് ഒരു പ്രമേയം പാസാക്കാതെ തുറക്കില്ലെന്ന് പറയുന്നത് പോലെ, ചെയ്യുന്നത് ഭീകരപ്രവര്‍ത്തനത്തിന്റെ മറ്റൊരു രൂപമാണ്. ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.