2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

വാഹനാപകടമുണ്ടായാല്‍, ഇതാ ചൈനയില്‍ നിന്നൊരു മാതൃകാ വീഡിയോ

അപകടം നടന്നാല്‍ അതിന്റെ ആദ്യ നിമിഷങ്ങള്‍ വളരെ നിര്‍ണായകമാണ്. അപകടം നടന്ന് ആരും തിരിഞ്ഞുനോക്കാതെ ചോരവാര്‍ന്നു മരിക്കുന്ന സംഭവങ്ങള്‍ നമ്മള്‍ക്കിടയില്‍ നിത്യ സംഭവമാണ്. ഇവിടെയിതാ ചൈനയില്‍ നിന്നുള്ള ഒരു വാഹനാപകട ദൃശ്യം.

ജങ്ഷനില്‍ അപകടത്തില്‍പ്പെട്ട കാര്‍ മറിയുകയും ഡ്രൈവര്‍ ഉള്ളില്‍പ്പെടുകയും ചെയ്തു. ഉടനെ സ്ത്രീകളടക്കമുള്ള കാല്‍നട യാത്രക്കാര്‍ കാറിനടുത്തെത്തുകയും രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

കാര്‍ മറിച്ച് നേരെയാക്കുകയല്ലാതെ വേറെ വഴിയില്ലെന്നു കണ്ട അവര്‍ ആളുകളെ വിളിച്ചുകൂട്ടുകയും ഒന്നിച്ച് പൊക്കി കാറിനെ നേരെയാക്കുകയും ചെയ്തു. അപകടത്തില്‍ ആര്‍ക്കും ഒന്നും പറ്റിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.