2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ ഇനി വലിയ വില കൊടുക്കേണ്ടി വരും

എന്തുകൊണ്ട്?

മാര്‍ക്കറ്റില്‍ സ്മാര്‍ട്ട്‌ഫോണിന് ഡിമാന്റ് കൂടിയതും ഇറക്കുമതിക്കും ഫിനിഷ്ഡ് ഉല്‍പന്നങ്ങള്‍ക്കും കൂടിയ നികുതി അടക്കേണ്ടി വരുന്നതിനാലും കമ്പനികള്‍ ഉയര്‍ന്ന വില ഈടാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഒപ്പം വമ്പന്‍ ഡിസ്‌കൗണ്ടുകള്‍ കൊടുക്കുന്നത് നിര്‍ത്തി ചെറിയ ഡിസ്‌കൗണ്ടില്‍ ഒതുക്കാനും.

എത്രത്തോളം കൂടും?

ഷവോമി, റിയല്‍മി, നോക്കിയ, കൊഡാക്, തോംസണ്‍ തുടങ്ങിയ സ്മാര്‍ട്ട്‌ഫോണ്‍, ഇലക്ട്രോണിക് കമ്പനികള്‍ 12 ശതമാനം വരെ വില ഉയര്‍ത്താന്‍ തീരുമാനിച്ചു. ആദ്യ ഘട്ട വര്‍ധന എന്ന നിലയ്ക്ക് ഷവോമി ടോപ്് സെല്ലിങ് ലിസ്റ്റിലുള്ള അഞ്ച് മോഡലുകള്‍ക്ക് 5 ശതമാനം വില കൂട്ടിയിട്ടുണ്ട്. റിയല്‍മല്‍ രണ്ട് മോഡലുകളുടെ വില 11 ശതമാനവും കൂട്ടി. എം.ആര്‍.പിയേക്കാള്‍ 500-1000 വരെ വില കുറച്ച് വിറ്റിരുന്ന മോഡലുകളാണിത്.

ഇത് ആദ്യമല്ല

സ്മാര്‍ട്ട് ഫോണ്‍ ബ്രാന്റുകള്‍ മുന്‍പും വില വര്‍ധിപ്പിച്ചിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണുകളുടെ ജി.എസ്.ടി 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കിയപ്പോള്‍ ഏപ്രിലിലായിരുന്നു ഈ വര്‍ധന. രൂപയുടെ മൂല്യമിടിഞ്ഞപ്പോള്‍ വിവോ പോലുള്ള കമ്പനികളും വില വര്‍ധിപ്പിച്ചു.

സ്മാര്‍ട്ട്‌ഫോണ്‍ മാത്രമല്ല

ഫോണിനു പുറമെ, ടി.വി നിര്‍മാതാക്കളും വില വര്‍ധന വരുത്തിയിട്ടുണ്ട്. കൊഡാക്, തോംസണ്‍ കമ്പനികള്‍ 32 ഇഞ്ച് ടി.വിക്ക് 10 ശതമാനം വരെ വില കൂട്ടി. വലിയ സ്‌ക്രീന്‍ ടി.വികള്‍ക്ക് 5-7 ശതമാനം വരെയും. ആഗോളതലത്തില്‍ ടെലിവിഷന്‍ പാനല്‍ വില വര്‍ധിച്ചതോടെയാണിത്.

ഡിസ്‌കൗണ്ടും വെട്ടിക്കുറച്ചു

ഇക്കാലയളവില്‍ ഡിസ്‌കൗണ്ടിലും വലിയ വെട്ടിക്കുറക്കുലുണ്ടായി. ഓഫ്‌ലൈന്‍ പോലെ തന്നെ ഓണ്‍ലൈനിലും വമ്പന്‍ ഡിസ്‌കൗണ്ടുകള്‍ ഇപ്പോഴില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.