2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ബസ് സമരം: കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍; ബസ്സുടമകള്‍ക്ക് നോട്ടീസ് നല്‍കും

കോഴിക്കോട്: നിരക്കുവര്‍ധന ആവശ്യപ്പെട്ട് തുടരുന്ന അനിശ്ചിതകാല ബസ് സമരം നേരിടാന്‍ കടുത്ത നടപടികളുമായി സര്‍ക്കാര്‍. പെര്‍മിറ്റ് നിബന്ധന പാലിക്കാത്ത ബസ്സുടമകള്‍ക്ക് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ. പത്മകുമാര്‍ അറിയിച്ചു.

സമരം തുടരുന്ന പക്ഷം ബസ്സുകള്‍ പിടിച്ചെടുക്കുമെന്ന് നേരത്തെ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു. പെര്‍മിറ്റ് നിബന്ധന പാലിക്കാത്ത ബസ്സുകള്‍ക്കെല്ലാം നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, തൊടുപുഴയില്‍ ഒരു സ്വകാര്യ ബസ് ഓടി. ബസ് സമരത്തില്‍ നിന്നും പിന്മാറിയാണ് തൊടുപുഴ-അടിമാലി-രാജക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് ഓടിയത്. ഒറ്റ ബസ്സുള്ളവര്‍ സമരം ഉപേക്ഷിച്ച് സര്‍വീസ് നടത്താന്‍ തയ്യാറാണെന്ന് അറിയിച്ചതായി അധികൃതര്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.