2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘ബില്‍ഡ് അപ് കാസര്‍കോട്’ ഹാഷ്ടാഗിലൂടെ പ്രതിഷേധം ശക്തം : സോഷ്യല്‍ മീഡിയയില്‍ വൈറലായി പോസ്റ്ററുകള്‍

കാസര്‍കോട്: കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി കര്‍ണ്ണാടക അതിര്‍ത്തി അടച്ചിട്ടതോടെ കാസര്‍കോടിന് നഷ്ടമായത് ആറിലേറെ ജീവനുകള്‍. മംഗലാപുരത്തോട് അതിര്‍ത്തി പങ്കിടുന്ന ജില്ലയാണ് കാസര്‍കോട്. ആശുപത്രി ചികില്‍സയ്ക്കും മറ്റും കാസര്‍കോട് ആശ്രയിക്കുന്നത് മംഗലാപുരത്തെയാണ്. കാസര്‍കോട് എന്ന ജില്ലയ്ക്ക് എടുത്തു പറയാന്‍ ഒരു നല്ല ഹോസ്പിറ്റലോ മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലോ ഇല്ല എന്നതു തന്നെ പ്രധാന കാരണം. എല്ലാ മേഖലയിലും അവഗണനകള്‍ മാത്രം ഏറ്റുവാങ്ങിയ ഒരു ജില്ല.

 

കൊറോണ വൈറസ് വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തും കാസര്‍കോട് ജില്ലയിലാണ്. മതിയായ സൗകര്യങ്ങളില്ല എന്നതാണ് വാസ്തവം. ഇതോടെ കാസര്‍കോട്ടെ ജനങ്ങള്‍ പ്രതിഷേധിച്ചു തുടങ്ങി ബിള്‍ഡപ് കാസര്‍കോട് എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്ററുകളും ട്രോളുകളും നിറഞ്ഞു.

ബഷീര്‍ പെന്‍ടൂള്‍ ഡിസൈന്‍ ചെയ്ത ആറോളം പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. വാട്‌സപ്പ് ഗ്രൂപ്പുകളുലും ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിലും ഇത് വൈറലാവുകയും ചെയ്തു.പോസ്റ്ററുകളില്‍ ബിള്‍ഡപ് കാസര്‍ഗോഡ്, സ്റ്റോപ് ഡിപെന്‍ഡിങ് മാംഗ്ലൂര്‍ എന്ന ഹാഷ്ടാഗിന് പുറമെ, കാസ്രോട് വേറെ ലെവലാക്കണം, അയിന് നമ്മോ ഉണരണം എന്ന കാസര്‍കോടന്‍ സ്ലാങ്ങും ശ്രദ്ധേയമായി.

ഇതിനു ശേഷം നിരവധി മള്‍ട്ടി സ്‌പെഷ്യലിറ്റി ഹോസ്പിറ്റല്‍ നിര്‍മിക്കുന്ന വാഗ്ദാനവുമായി പ്രമുഖര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചു, കോവിഡ് 19 കെട്ടടങ്ങുമ്പോള്‍ വാഗ്ദാനങ്ങള്‍ നടപ്പിലാവുമോ എന്ന പ്രതീക്ഷയിലാണ് കാസര്‍കോട്ടെ ജനം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.