2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് നിരക്കുകളില്‍ വന്‍ ഇളവുകള്‍

 

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനുകളുടെ നിരക്കുകളില്‍ വന്‍ ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു.

പുതിയ 599 കോംബോ പ്ലാനില്‍ 2 എംബിപിഎസ് വേഗതയില്‍ പരിധിയില്ലാതെ ബ്രോഡ്ബാന്‍ഡ് സൗകര്യം ലഭ്യമാകും. നിലവിലുള്ള 675 പ്ലാനില്‍ ഇനിമുതല്‍ 10 ജി.ബി വരെയും 999 പ്ലാനില്‍ 30 ജി.ബി വരെയും, 4 എംബി.പി.എസ്്് വേഗതയില്‍ ബ്രോഡ്ബാന്‍ഡ് സൗകര്യം ലഭ്യമാകും.

675 നു മുകളിലുള്ള എല്ലാ പ്ലാനുകളിലും ഇനിമുതല്‍ നിശ്ചിത ഉയര്‍ന്ന വേഗപരിധിയിക്കുശേഷം കുറഞ്ഞ വേഗത 2 എം.ബി.പി.എസ് ആവും.
ഗ്രാമീണമേഖലയിലെ ഉപഭോക്താക്കള്‍ക്ക് മാത്രമുള്ള 650 കോംബോ പ്ലാനില്‍ 15 ജി.ബി വരെ 2 എംബിപിഎസ് വേഗതയിലും തുടര്‍ന്ന് 1 എം.ബി.പി.എസ്് വേഗതയില്‍ പരിധിയില്ലാതെയും ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കാം.

നഗരമേഖലയിലെ ബ്രോഡ്ബാന്‍ഡ് ഇല്ലാത്ത ഉപഭോക്താക്കള്‍ക്ക് ഇപ്പോഴുള്ള മാസവാടകയോടൊപ്പം 9 രൂപാ വീതം അധികം നല്‍കി 249 കോംബോ പ്ലാനില്‍ പുതിയ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ലഭ്യമാക്കാം. ഇതില്‍ 5 ജി.ബി വരെ 2 എം.ബി.പി.എസ്് വേഗതയിലും തുടര്‍ന്ന് 1 എംബിപിഎസ്് വേഗതയില്‍ പരിധിയില്ലാതെയും ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കാം.

ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കള്‍ക്ക് ഇപ്പോഴുള്ള മാസവാടകയോടൊപ്പം 29 അഥവാ 69 രൂപാ വീതം അധികം നല്‍കി ഇതേ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ലഭ്യമാക്കാം. ഒരു വര്‍ഷത്തിനുശേഷം ഈ കണക്ഷനുകള്‍ 499 പ്ലാനിലേക്കു മാറും. എല്ലാ ഉപഭോക്താക്കള്‍ക്കും ദിവസേന രാത്രി 9 മുതല്‍ രാവിലെ 7 വരെയും എല്ലാ ഞായറാഴ്ചകളിലും 24 മണിക്കൂറും ഇന്ത്യക്കുള്ളില്‍ എത് നെറ്റ്‌വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാം.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.