2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബി.എസ്.എന്‍.എല്‍ 25,000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കുന്നു

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബി.എസ്.എന്‍.എല്‍) 25,000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കുന്നു. ഗ്രാമങ്ങളിലെ ടെലഫോണ്‍ എക്‌സ്‌ചേഞ്ചുകളിലാണ് ഇവ സ്ഥാപിക്കുക.

940 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്ക് മുഴുവന്‍ പണവും യു.എസ്.ഒയാണ് നല്‍കുക.

ഭാരത് നെറ്റ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ഫൈബര്‍ ഒപ്റ്റിക്കല്‍ കേബിളുകളിലൂടെയാണ് ഇവയ്ക്കായി നെറ്റ് എത്തിക്കുക. 93,000 ഫൈബര്‍ ഒപ്റ്റിക്കല്‍ കേബിളുകള്‍ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. ഒന്നാം ഘട്ടം ജൂണ്‍ 30 നു മുമ്പ് പൂര്‍ത്തിയാവുമെന്നാണ് വചാരിക്കുന്നത്. ഒരു ലക്ഷമാണ് ലക്ഷ്യം, രണ്ടാം ഘട്ടത്തില്‍ 2.5 ലക്ഷം ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ 2018 ഡിസംബറോടെ സ്ഥാപിച്ചു തീര്‍ക്കാമെന്നാണ് പദ്ധതി.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.