2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

കോഴിക്കോട് നഗരമധ്യത്തില്‍ പൊലിസിനെ അക്രമിച്ച സഹോദരങ്ങളെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: നഗരമധ്യത്തില്‍ പൊലിസിനെ അക്രമിച്ച സഹോദരങ്ങളായ യുവാക്കളെ അറസ്റ്റ് ചെയ്തു. കോഴിക്കോട് ടൗണ്‍ പൊലിസ് സ്റ്റേഷന്‍ എസ്.ഐ ശ്രീനിവാസനെയും സി.പി.ഒമാരായ ദീപക്ക്, നിഖില്‍ എന്നിവരെയാണ് പ്രതികള്‍ അക്രമിച്ചത്. കണ്ണാടിക്കല്‍ സ്വദേശികളായ ഇര്‍ഫാന്‍, ഇമ്രാന്‍ എന്നിവരെയാണ് സംഭവത്തില്‍ അറസ്റ്റ് ചെയ്തത്.

രാത്രി ചെറൂട്ടിറോഡില്‍ വാഹന പരിശോധന നടത്തുമ്പോള്‍ അപകടകരമായ രീതിയില്‍ ഇവര്‍ ഓടിച്ചുവന്ന ബുള്ളറ്റ് കൈകാണിച്ച് നിര്‍ത്തിയത് ഇഷ്ടപ്പെടാത്തതിനാല്‍ ഇരുവരും ചേര്‍ന്ന് പൊലിസിനെ ആക്രമിക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.