2020 February 27 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

പൈലറ്റുമാരുടെ സമരം: ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ എല്ലാ വിമാനങ്ങളും റദ്ദാക്കി

 

ലണ്ടന്‍: പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ഏതാണ്ടെല്ലാ വിമാനങ്ങളും റദ്ദാക്കി. തിങ്കളാഴ്ച രാവിലെ മുതല്‍ 48 മണിക്കൂര്‍ നീണ്ട സമരത്തിനാണ് തുടക്കം കുറിച്ചത്. ഇതോടെ നിരവധി യാത്രക്കാര്‍ വലഞ്ഞു.

ബ്രിട്ടീഷ് എയര്‍വേയ്‌സ് പൈലറ്റുമാരുടെ ആദ്യ സമരമാണിത്. കഴിഞ്ഞമാസമാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ് പൈലറ്റ്‌സ് അസോസിയേഷന്‍ (ബി.എ.എല്‍.പി.എ) സമരാഹ്വാനം ചെയ്ത് നോട്ടീസ് നല്‍കിയത്. സെപ്റ്റംബര്‍ ഒന്‍പത്, 10 തിയ്യതികളിലും സെപ്റ്റംബര്‍ 27നുമാണ് സമരം.

ശമ്പള വര്‍ധന ആവശ്യപ്പെട്ടാണ് പൈലറ്റുമാരുടെ സമരം. എന്നാല്‍ മതിയായ ശമ്പളം കൊടുക്കുന്നുണ്ടെന്നിരിക്കെ, സമരത്തിലേക്ക് നീങ്ങുന്നത് നീതീകരിക്കാനാവാത്തതാണെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് പ്രതികരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News