2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ലോക്ക്ഡൗണിനെതിരെ ബ്രസീലില്‍ പ്രതിഷേധം; ഗവര്‍ണര്‍മാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വാഹനങ്ങള്‍ നിരത്തിലിറക്കി

 

റിയോ: കൊറോണാ വൈറസ് പടരുന്നത് തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനെതിരെ ബ്രസീലില്‍ വ്യാപക പ്രതിഷേധം. ഗവര്‍ണര്‍മാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നൂറു കണക്കിനാളുകള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങി. തലസ്ഥാന നഗരിയായ ബ്രസീലിയ, റിയോ ഡി ജെനീറോ, സാവോ പോളോ തുടങ്ങിയ നഗരങ്ങളിലാണ് ട്രക്കുകളിലും കാറുകളിലും മോട്ടോര്‍സൈക്കിളുകളിലുമായി ആളുകള്‍ റോഡിലിറങ്ങിയത്.

ആഴ്ചകളായി ലോക്ക്ഡൗണ്‍ തുടര്‍ന്നതോടെ നിരവധി ബിസിനസുകള്‍ തകര്‍ന്നു. ഇതാണ് ആളുകളെ പ്രകോപിതരാക്കിയത്. രാജ്യം പട്ടിണിയിലേക്ക് പോകുന്ന സ്ഥിതിയാണുള്ളതെന്നും അതാണ് തെരുവിലിറങ്ങിയതെന്നും പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയ സാമാജികന്‍ ആന്‍ഡേഴ്‌സണ്‍ മൊറിയെസ് പറഞ്ഞു.

എന്നാല്‍ ഷട്ട്ഡൗണിന്റെ മറവില്‍ ഭീതി പരത്തുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ജയിര്‍ ബൊല്‍സാനാരോ പറഞ്ഞു.

യു.എസിലും സമാനമായ പ്രതിഷേധം നടക്കുന്നുണ്ട്. ടെക്‌സാസ്, മേരിലാന്റ്, ന്യൂ ഹാംസ്പയര്‍, ഒഹിയോ സ്‌റ്റേറ്റുകളില്‍ നടന്ന പ്രതിഷേധത്തിന്റെ പ്രസിഡന്റ് ട്രംപിന്റെ പിന്തുണയുമുണ്ട്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.