2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ചരിത്രം ആവര്‍ത്തിച്ച് ബ്രസീല്‍, തിരുത്താനാവാതെ മെക്‌സിക്കോ

  • ബ്രസീല്‍ ക്വാര്‍ട്ടറില്‍

ബ്രസീല്‍ 2 - 0 മെക്‌സിക്കോ

നെയ്മര്‍ (51)                                                  

ഫിര്‍മിനോ (88)                                           

സമാറ: ലോകകപ്പില്‍ പ്രീക്വാര്‍ട്ടറിനപ്പുറം പോയ ചരിത്രം മെക്‌സിക്കോയ്ക്കില്ല. അത് തിരുത്താനുറച്ചാണ് ഇത്തവണ മെക്‌സിക്കോ റഷ്യയിലേക്ക് വിമാനം കയറിയത്. അത് അവര്‍ തെളിയിക്കുകയും ചെയ്തു. ആദ്യ മത്സരത്തില്‍ ലോകകപ്പ് ജേതാക്കളായ മെക്‌സിക്കോയെ തോല്‍പ്പിച്ച് അവര്‍ ആദ്യ അട്ടിമറി ലോകകപ്പില്‍ നടത്തി. എന്നാല്‍, ആ മുന്നേറ്റം മഞ്ഞപ്പടയ്ക്കു മുമ്പില്‍ അവസാനിച്ചു. പ്രീ ക്വാര്‍ട്ടറില്‍ എതിരില്ലാത്ത രണ്ടു ഗോളിന് ആ പോരാട്ടം അവസാനിച്ചു. തങ്ങളുടെ ചരിത്രം തിരുത്താനാവതെയാണ് ഇക്കുറിയും മെക്‌സിക്കോ നാട്ടിലേക്ക് വിമാനം കയറുന്നത്.

ലോകകപ്പ് ഫേവറിറ്റുകളായ മറ്റു പ്രമുഖ ടീമുകളെല്ലാം പ്രീക്വാര്‍ട്ടറില്‍ പുറത്തുപോയപ്പോള്‍ ബ്രസീലും ആ പാത പിന്തുടരരുതേ എന്ന് ആരാധകര്‍ പ്രാര്‍ഥിച്ചു. ആ പ്രാര്‍ഥന കേള്‍ക്കുകയും ചെയ്തു. ലോകകപ്പില്‍ മെക്‌സിക്കോയ്ക്ക് മുമ്പില്‍ തോറ്റ ചരിത്രം ബ്രസീലിനില്ല. അത് മഞ്ഞപ്പട നിലനിര്‍ത്തുകയും ചെയ്തു.


 

 


88′ വീണ്ടും ബ്രസീല്‍. ഫിര്‍മിനോയിലൂടെ ഒരു ഗോള്‍ കൂടി. സ്‌കോര്‍: 2-0


നെയ്മറിന്റെ ഗോള്‍ കാണാം…

 

 

51′ മെക്‌സിക്കോയുടെ വന്‍മതിലിന് തുള വീണു. ഗോളി ഓചോവയെ വെട്ടിച്ച് നെയ്മര്‍ ബ്രസീലിന് ആദ്യ ഗോള്‍. സ്‌കോര്‍: 1-0


 

45′ ഗോളുകള്‍ നേടാന്‍ ഇരു ടീമിനും കഴിഞ്ഞില്ല. ആദ്യ പകുതി ഗോള്‍രഹിതം..

 

30′ മെക്‌സിക്കോയുടെ ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ക്ക് ബ്രസീലിന്റെ മുന്നേറ്റങ്ങള്‍. ഗോളെന്ന് കരുതിയ നീക്കങ്ങള്‍ സേവ് ചെയ്ത് മെക്‌സിക്കന്‍ ഗോളി..


 


15′ കളത്തില്‍ പന്തടക്കത്തില്‍ നിയന്ത്രണത്തിലും നേരിയ മുന്‍തൂക്കം. ഗോളുകളൊന്നും പിറന്നില്ല. ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ നടത്തി മെക്‌സിക്കോ..

 


 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.