2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

സഊദിയില്‍ ബ്രസീല്‍-അര്‍ജന്റീന മത്സരത്തിന് കളമൊരുങ്ങുന്നു

ജിദ്ദ: സഊദിയില്‍ വച്ച് ബ്രസീല്‍-അര്‍ജന്റീന പോരിന് വീണ്ടും കളമൊരുങ്ങുന്നു. ജിദ്ദയാണ് ബ്രസീല്‍-അര്‍ജന്റീന മത്സരത്തിന് വേദിയാവുക. അടുത്ത മാസം ഒക്ടോബര്‍ 16നാണ് മത്സരം.

സഊദിയിലെ ജിദ്ദയില്‍ വച്ചാണ് മത്സരം നടക്കുക. മലയാളികള്‍ ഏറെയുള്ള നാടാണ് ജിദ്ദ. പ്രവാസി മലയാളികള്‍ക്ക് അവരുടെ ഇഷ്ടരാജ്യങ്ങളെയും താരങ്ങളെയും കാണാനുള്ള ഒരു സുവര്‍ണാവസരം കൂടിയാവും. അതേ സമയം ഒക്ടോബര്‍ 12ന് ബ്രസീലിന് സഊദി അറേബ്യയുമായിട്ട് മത്സരമുണ്ട്.

നേരത്തെ ഓസ്‌ട്രേലിയയില്‍ വെച്ച് നടന്ന സൗഹൃദ മത്സരത്തിലായിരുന്നു ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.