2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റഷ്യയെ മറികടന്ന് ബ്രസീല്‍; ലോകത്ത് രോഗബാധിതരുടെ എണ്ണം 53 ലക്ഷം പിന്നിട്ടു

ബ്രസീലിയ: ലോകത്ത് കൊവിഡ് ബാധിതര്‍ 53 ലക്ഷം പിന്നിട്ടു. രാവിലെ വരെയുള്ള കണക്കുകള്‍ പ്രകാരം 53,03,393 പേര്‍ക്കാണ് രോഗം ബാധിച്ചത്. 21,58,510 പേര്‍ രോഗമുക്തരായി. 3,39,992 പേര്‍ മരിച്ചു.

ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യമായ യു.എസിലെ രോഗികളുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. 16.45 ലക്ഷം പേര്‍ക്കാണ് യു.എസില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യ 97647 ആയി.

3.32 ലക്ഷം പേര്‍ രോഗബാധിതരായ ബ്രസീല്‍ ആണ് രണ്ടാം സ്ഥാനത്ത്. മരണം 21,116. പരിശോധനകള്‍ കുറവായതിനാല്‍ ഔദ്യോഗിക കണക്കുകളേക്കാള്‍ കുടുതല്‍ രോഗികള്‍ ഉണ്ടാവാനിടയുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.

റഷ്യയില്‍ 326,488 കേസുകളും 3,200 മരണങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അമേരിക്ക, ബ്രിട്ടന്‍, ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് പിന്നില്‍ ബ്രസീലില്‍ മരണങ്ങളുടെ എണ്ണം നിലവില്‍ ലോകത്തിലെ ആറാമത്തെ സ്ഥാനത്താണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.