2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

ഒടുവില്‍ ആമസോണിലെ തീയണക്കാന്‍ സൈന്യത്തെ അയച്ച് ബ്രസീല്‍

റിയോ ഡി ജനീറോ: അന്താരാഷട്ര സമ്മര്‍ദ്ദത്തിനൊടുവില്‍ ആമസോണ്‍ കാടുകളിലുണ്ടായ വന്‍തീപിടിത്തം അണക്കാന്‍ ബ്രസീല്‍ സൈന്യത്തെ അയച്ചു. കാട്ടുതീ പടരുന്ന മുഴുവന്‍ പ്രദേശത്തും സൈന്യത്തെ വിന്യസിച്ചതായി പ്രസിഡന്റ് ബോള്‍സനാരോ തന്നെ അറിയിക്കുകയായിരുന്നു.കാട്ടുതീ തടയാന്‍ അടിയന്തര നടപടി സ്വീകരിക്കാതെ സര്‍ക്കാര്‍ രാജ്യത്ത് വ്യാപക ഖനനം നടത്തുന്നവരെയും മരം വെട്ടുകാരെയും സഹായിക്കുകയാണെന്ന വിമര്‍ശനം വ്യാപകമാകുന്നതിനിടെയാണ് പ്രസിഡന്റ് സൈന്യത്തെ വിന്യസിക്കാന്‍ തീരുമാനിച്ചത്.

സംഭവം വന്‍ വിവാദമായതോടെ അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ച ഉയര്‍ന്നുവരികയും ഫ്രാന്‍സ്, അയര്‍ലന്‍ഡ് പോലുള്ള രാജ്യങ്ങള്‍ പ്രത്യക്ഷ നിലപാടുമായി രംഗത്തുവരികയും ചെയ്തിരുന്നു. എന്നാല്‍ കാട്ടു തീ എല്ലാ രാജ്യത്തുമുണ്ടാകുന്ന പ്രതിഭാസമാണെന്നാണ് ബ്രസീലിയന്‍ പ്രസിഡന്റ് ഇതിനെതിരേ പ്രസ്താവിച്ചത്.

നിരവധി പാരിസ്ഥിതിക പ്രവര്‍ത്തകര്‍ രാജ്യത്ത് സര്‍ക്കാര്‍ നിലപാടിനെതിരായ രംഗത്ത് വന്നിരുന്നു. മിക്ക രാജ്യങ്ങളിലെയും ബ്രസീല്‍ എംബസികള്‍ക്ക് മുന്‍പിലും പ്രതിഷേധം അരങ്ങേറി. ലോകത്തിന്റെ ശ്വാസകോശം എന്നറിയപ്പോടുന്ന ആമസോണ്‍ വനപ്രദേശം ലോകത്തിലെ ഏറ്റവും വലിയ മഴക്കാടാണ്. നിരവധി ഗോത്രവിഭാവങ്ങളും പതിനായിരക്കണക്കിന് പ്രത്യേക ജീവജാലങ്ങളും ഇവിടെ ജീവിക്കുന്നുണ്ട്.

അനധികൃതമായി കൃഷി ചെയ്യുന്നതിനും ഖനനം നടത്തുന്നതിനുമായി കാടിന് തീയിടുന്ന മാഫിയാസംഘമാണ് ഇപ്പോഴുണ്ടായ കാട്ടുതീക്ക് പിറകിലുമെന്നാണ് കരുതുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News