2019 June 16 Sunday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

ബ്രഹ്മപുരം മലിന്യപ്ലാന്റിലെ തീപ്പിടിത്തം: പുകയില്‍മൂടി കൊച്ചി നഗരം; ജനങ്ങള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍

  • രണ്ടു മാസത്തിനിടെ നാലുവട്ടം മാലിന്യകൂമ്പാരത്തിന് തീപിടിച്ചു

കൊച്ചി: ബ്രഹ്മപുരം നഗരത്തിലെ മാലിന്യപ്ലാന്റിലുണ്ടായ തീപ്പിടത്തംമൂലം പുകയില്‍ മുങ്ങി കൊച്ചി നഗരം. വൈറ്റില, കടവന്ത്ര, മരട്, ചമ്പക്കര, അമ്പലമുകള്‍ എന്നിവിടങ്ങളിലാണ് പുകശല്യം കൂടുതല്‍. പുക അന്തരീക്ഷത്തില്‍ പടര്‍ന്നതോടെ ജനങ്ങള്‍ക്ക് കണ്ണെരിച്ചിലും മറ്റു ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് ബ്രഹ്മപുരത്തെ മാലിന്യകൂമ്പാരത്തിന് തീപിടിച്ചത്. തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മണിക്കൂറുകളായി തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്. കഴിഞ്ഞ രണ്ടുമാസത്തിനിടെ മാത്രം നാലുവട്ടം ഇങ്ങനെ മാലിന്യക്കൂനകള്‍ക്ക് മേല്‍ തീ പടര്‍ന്നു. തുടര്‍ച്ചയായി ഉണ്ടാകുന്ന തീപിടുത്തത്തില്‍ സംശയം ഉന്നയിച്ച് നഗരസഭാ മേയര്‍ സൗമിനി രംഗത്ത് വന്നിട്ടുണ്ട്. ആസൂത്രിതമായി തീയിടുന്നതാണോയെന്ന് കണ്ടെത്താന്‍ അടിയന്തര അന്വേഷണം വേണമെന്ന് മേയര്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.