2019 June 16 Sunday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തം; അട്ടിമറി സംശയമുന്നയിച്ച് മേയര്‍

റവന്യൂ മന്ത്രിയുടെ ഓഫിസ് റിപ്പോര്‍ട്ട് തേടി

 

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ അടിക്കടിയുണ്ടായ തീപിടുത്തത്തില്‍ അട്ടിമറി സംശയമുന്നയിച്ച് മേയര്‍ സൗമിനി ജെയിന്‍. അടിക്കടിയുണ്ടാകുന്ന തീപിടുത്തത്തില്‍ അസ്വാഭാവികതയുണ്ടെന്നാണ് കോര്‍പറേഷന്റെ നിലപാട്. കഴിഞ്ഞ രണ്ടു മാസത്തിനിടെ നാലു തവണയാണ് മാലിന്യകൂമ്പാരത്തിന് തീപിടിച്ചത്. ഇത്തരത്തില്‍ തീപിടുത്തമുണ്ടാകുന്നതില്‍ അസ്വാഭാവികതയുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കും പൊലിസിനും കോര്‍പറേഷന്‍ പരാതി നല്‍കുമെന്നും മേയര്‍ അറിയിച്ചു.

തീപിടിത്തത്തെ കുറിച്ച് റവന്യൂമന്ത്രിയുടെ ഓഫിസ് റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് റവ്യന്യൂ മന്ത്രിയുടെ നിര്‍ദേശം നല്‍കി.

കഴിഞ്ഞ ദിവസമാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ തീപിടുത്തമുണ്ടായത്. പുക കൊച്ചി നഗരത്തെ മൂടിയിരിക്കുകയാണ്. നിരവധിയിടങ്ങളില്‍ പുക പടര്‍ന്നു. ആളുകള്‍ക്ക് കണ്ണെരിച്ചിലും അസ്വസ്ഥതകളും ഉണ്ടായി. ഒട്ടേറെപ്പേര്‍ ചികില്‍സ തേടി ആശുപത്രികളില്‍ പ്രവേശിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.