2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

കോമണ്‍ വെൽത്ത് ഗെയിംസ്: ഇന്ത്യക്ക് 25ാം സ്വര്‍ണ്ണം നേടിക്കൊടുത്ത് വികാസ് കൃഷ്ണ

ഗോള്‍ഡ് കോസ്റ്റ്: 2018 കോമണ്‍ വെല്‍ത്ത് ഗെയിമസില്‍  പുരുഷന്‍്മാരുടെ 75 കിലോഗ്രാം വിഭാഗം ബോക്‌സിങ്ങിൽ  ഇന്ത്യയുടെ വികാസ് കൃഷ്ണക്ക് സ്വര്‍ണ്ണം ലഭിച്ചു. കാമറൂണിന്റെ ഡ്യൂഡെന്നെ എന്‍സെഗുവിനെതിരെ 5-0 സോകോറിനാണ് വികാസ് അഭിമാനകരമായ വിജയം കൈവരിച്ചത്. ഇതോടെ 2018 കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ  25 സ്വര്‍ണ്ണ മെഡലുകള്‍ കരസ്ഥമാക്കി.

ശനിയാഴ്ച്ച നടന്ന വനിതകളുടെ 45 കിലോഗ്രാം വിഭാഗത്തില്‍ മേരികോമും, പുരുഷന്‍മാരുടെ 52 കിലോഗ്രാം വിഭാഗത്തില്‍ ഗൗരവ് സോളങ്കിയും സ്വര്‍ണം നേടിയിരുന്നു. ഇതോടെ ഇന്ത്യക്ക് ബാക്‌സിങ്ങില്‍ കിട്ടുന്നത് മൂന്നാമത്തെ സ്വര്‍ണ്ണമാണ്. കുടാതെ 2 വെള്ളിയും മൂന്ന് വെങ്കലവും ചേര്‍ത്ത് ബോക്‌സിങ്ങില്‍ മാത്രം ഇന്ത്യ 8 മെഡലുകള്‍ നേടി


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.