2020 March 28 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ആര്‍.എസ്.എസ് ആസ്ഥാനത്തിനു മുന്നില്‍ പ്രകടനം നടത്താന്‍ ഭീം ആര്‍മി; ഹൈക്കോടതിയുടെ അനുമതി നല്‍കി

മുംബൈ: നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തിന് തൊട്ടടുത്തുള്ള രെഷിംബാഗ് മൈതാനത്ത് യോഗം നടത്താന്‍ ഭീം ആര്‍മിക്ക് അനുവാദം കൊടുത്ത് ബോംബെ ഹൈക്കോടതി. നിയന്ത്രണങ്ങളോടെയാണ് ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് യോഗം നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. ജഡ്ജിമാരായ സുനില്‍ ഷുക്രെ, മാധവ് ജാംദര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

പ്രവര്‍ത്തകരുടെ യോഗം മാത്രമേ നടത്താന്‍ പാടുള്ളൂ, വിദ്വേഷ പ്രസംഗങ്ങള്‍ ഉണ്ടാവരുത് എന്നിങ്ങനെയുള്ള ഉപാധികളും കോടതി നല്‍കിയിട്ടുണ്ട്.

നേരത്തെ യോഗത്തിന് കോട്വാളി പൊലിസ് അനുമതി നിഷേധിച്ചിരുന്നു. ക്രമസമാധാനം ചൂണ്ടിക്കാണിച്ചായിരുന്നു നടപടി. ഇതിനെ തുടര്‍ന്നാണ് ഭീം ആര്‍മി കോടതിയെ സമീപിച്ചത്.ഹരജിയില്‍ മഹാരാഷ്ട്ര സര്‍ക്കാരിനും നാഗ്പൂര്‍ പൊലിസ് കമ്മീഷണര്‍ക്കും കോടതി നോട്ടിസ് അയച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.