2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

രാഹുലിന് ചുറ്റും ബോംബുകള്‍ കെട്ടണം, എന്നിട്ട് മറ്റൊരു രാജ്യത്തേക്ക് അയക്കണം: വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്ര മന്ത്രി

 

ജല്‍ന: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ചുറ്റും ബോംബുകള്‍ കെട്ടി മറ്റൊരു രാജ്യത്തേക്ക് അയക്കണമെന്ന് മ്ഹാരാഷ്ട്ര മന്ത്രിയും ബി.ജെ.പി നേതാവുമായ പങ്കജ മുണ്ഡെ. ബാലാകോട്ടില്‍ സൈന്യം നടത്തിയ ആക്രമണത്തിന് തെളിവുചോദിക്കുന്നതിനെ പരാമര്‍ശിച്ചാണ് മുന്‍ കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ഡെയുടെ മകള്‍ കൂടിയായ പങ്കജയുടെ പ്രസ്താവന.

ജല്‍ന പാര്‍ലമെന്റ് മണ്ഡലത്തില്‍ റാലിയെ സംബോധന ചെയ്യുകയായിരുന്നു പങ്കജ.

‘സൈന്യത്തിനെതിരായ ആക്രമണത്തിനു ശേഷം ഞങ്ങള്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി. എന്നാല്‍ ചിലര്‍ എന്താണ് സര്‍ജിക്കല്‍ സ്‌ട്രൈക്കെന്നും അതിന് തെളിവെന്താണെന്നും ചോദിക്കുന്നു. ഞാന്‍ പറയുന്നു, നമ്മള്‍ രാഹുല്‍ ഗാന്ധിക്ക് ബോംബുകെട്ടി മറ്റൊരു രാജ്യത്തേക്ക് പറഞ്ഞയക്കണം. അപ്പോള്‍ അവര്‍ക്ക് മനസിലാവും’- പങ്കജ മുണ്ഡെ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.