2019 June 16 Sunday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

കണ്ണൂര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ ബോംബ് പൊട്ടി രണ്ടു കുട്ടികള്‍ക്ക് പരുക്ക്

 

കണ്ണൂര്‍: കണ്ണൂരിലെ നടുവില്‍ ആട്ടുക്കുളത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ ബോംബ് പൊട്ടി രണ്ടു കുട്ടികള്‍ക്ക് പരുക്ക്. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കുതിരുമ്മല്‍ ഷിബുവിന്റെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. ഷിബുവിന്റെ മകന്‍ ഗോകുല്‍ (8), അയല്‍വാസിയായ ഇളംപാവില്‍ ശിവകുമാറിന്റെ മകന്‍ കാഞ്ചിന്‍ കുമാര്‍ (12) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

പക്ഷിക്കൂട് ഉണ്ടാക്കുന്നതിന് വേണ്ടി വീട്ടിന് വശത്തെ മരക്കഷ്ണങ്ങള്‍ വലിച്ചെടുത്തപ്പോഴാണ് ബോംബ് പൊട്ടിത്തെറിച്ചെതെന്നാണ് വിവരം. സ്‌ഫോടനത്തില്‍ ഗുരുതര പരുക്കേറ്റ കുട്ടികളെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കു ശേഷം സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

പൊലിസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലിസ് നടത്തിയ തിരച്ചിലില്‍ മാരകായുധങ്ങളും ബോംബുണ്ടാക്കുന്ന വസ്തുക്കളും കണ്ടെടുത്തു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.