2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

അഫ്ഗാനിസ്ഥാനില്‍ വീണ്ടും സ്‌ഫോടനം: അഞ്ച് കുട്ടികള്‍ കൊല്ലപ്പെട്ടു

 

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ പ്രവശ്യയില്‍ റോഡിനു സമീപം നിര്‍ത്തിയിട്ട ബൈക്കില്‍ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടി അഞ്ച് കുട്ടികള്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു.

റിമോര്‍ട്ട് നിയന്ത്രിത ബോംബ് ഉപയാഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് പ്രവിശ്യ ഗവര്‍ണര്‍ ജലാനി ഫര്‍ഹാദ് വ്യകതമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റടുത്തിട്ടില്ല.

അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യയായ ഹെറാത്തില്‍ പാതയോരത്ത് ഇന്ന് രാവിലെ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരു കുട്ടിയടക്കം രണ്ടുപേര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

യു.എന്നിന്റെ കണക്കനുസരിച്ച് അഫ്ഗാനിസ്താനില്‍ ഈ വര്‍ഷം സംഘര്‍ഷത്തിലും അനുബന്ധ സംഭവങ്ങളിലുമായി 1700
പൗരന്‍മാര്‍ കൊല്ലപ്പെടുകയും 3430 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News

Trending News