2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

മണ്‍സൂണ്‍ ഫെസ്റ്റ് ഡോ. ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ജ്വല്ലറി ഷോറൂമുകളില്‍ മണ്‍സൂണ്‍ ഫെസ്റ്റിന്റെ ഭാഗമായി വര്‍ഷക്കാലത്തിനനുയോജ്യമായ എക്‌സ്‌ക്ലുസീവ് ലൈറ്റ് വെയിറ്റ് ഗോള്‍ഡ് ഡയമണ്ട് ആഭരണങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നു.

ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ കോഴിക്കോട് മാവൂര്‍ റോഡ് ഷോറൂമില്‍ നിര്‍വഹിച്ചു.

ഫെസ്റ്റിന്റെ ഭാഗമായി ഒരുപവന്റെ സ്വര്‍ണാഭരണമോ, അയ്യായിരം രൂപയുടെ ഡയമണ്ടോ വാങ്ങുമ്പോള്‍ ഒരു കുട സൗജന്യമായി ലഭിക്കുന്നു. ഗ്രൂപ്പിന്റെ 41-ാമത് ഷോറൂം കൊട്ടാരക്കരയില്‍ ഉടന്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഡോ. ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു.

മണ്‍സൂണ്‍ ഫെസ്റ്റ് കോഴിക്കോട് ഷോറൂമില്‍ ഡോ. ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്യുന്നു


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.