2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ ഓക്‌സിജന്‍ സിറ്റി തൃശൂരില്‍

കോഴിക്കോട്: ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷനല്‍ ഗ്രൂപ്പിന്റെ പുതിയ പദ്ധതിയായ ‘ഓക്‌സിജന്‍ സിറ്റി’ തൃശൂരില്‍ ആരംഭിക്കുമെന്ന് ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ ബോബി ചെമ്മണ്ണൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തൃശൂര്‍ മണ്ണുത്തി എന്‍.എച്ച് 47 ല്‍ 62 ഏക്കര്‍ വിസ്തൃതിയില്‍ പരിസ്ഥിതിസൗഹൃദമായി നിര്‍മിക്കുന്ന ഓക്‌സിജന്‍ സിറ്റിയുടെ ഉദ്ഘാടനം ഈ മാസം നടക്കും. ലോകോത്തര നിലവാരത്തിലുള്ള വില്ലകള്‍, ഫഌറ്റുകള്‍, ഐ.ടി പാര്‍ക്ക്, റോപ് വേ, സ്‌നോ സിറ്റി, ബേര്‍ഡ് സാങ്ച്ച്വറി, മറൈന്‍ അക്വേറിയം, വാക്‌സ് മ്യൂസിയം, അമ്യൂസ്‌മെന്റ് പാര്‍ക്ക്, മള്‍ട്ടിപ്ലക്‌സ്, ഷോപ്പിങ് മാള്‍, ഫൈവ് സ്റ്റാര്‍ ഹോട്ടല്‍, ഇന്റര്‍നാഷനല്‍ സ്‌കൂള്‍, ബാങ്ക്, ഹോളിസ്റ്റിക് സെന്റര്‍, കണ്‍വന്‍ഷന്‍ സെന്റര്‍, ഫുഡ് കോര്‍ട്ട്, ഹെലിപ്പാഡ് തുടങ്ങിയ നിരവധി സൗകര്യങ്ങളാണ് ഓക്‌സിജന്‍ സിറ്റിയില്‍ സജ്ജീകരിക്കുക. വില്ലകളിലെ പത്താംനമ്പര്‍ വസതി മറഡോണയുടേതായിരിക്കും. ഫുട്ബാള്‍ താരങ്ങളെ വാര്‍ത്തെടുക്കുന്നതിനായി അന്താരാഷ്ട്രതലത്തിലുള്ള സ്‌പോര്‍ട്‌സ് സെന്ററും സജ്ജമാക്കും. ബിസിനസ് അവസരങ്ങളും 29,000 തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന പദ്ധതി അഞ്ചുവര്‍ഷം കൊണ്ട് ഘട്ടംഘട്ടമായി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.