2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

വീണ്ടും ബ്ലൂ ബ്ലാക്ക്‌മെയിലിങ്; യുവതിയെ ഉപയോഗിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി വ്യവസായിയില്‍ നിന്നും തട്ടിയെടുത്തത് 30 ലക്ഷം രൂപ

കൊച്ചി: യുവതിയെ ഉപയോഗിച്ച് വശീകരിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി വ്യവസായിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ സംഘം അറസ്റ്റിലായി. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശികളായ മൂന്നംഗ സംഘമാണ് പൊലിസിന്റെ പിടിയിലായത്. ഫോര്‍ട്ട് കൊച്ചി സ്വദേശനിയായ യുവതിയെയും പൊലിസ് പിടികൂടിയിട്ടുണ്ട്.

യുവതിയും വ്യവസായിയും ഒരുമിച്ചുള്ള നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി സംഘം ഇയാളെ ഭീഷണിപ്പെടുത്തുകയായിരുന്നു. കൂടാതെ 50 ലക്ഷം രൂപയും ആവശ്യപ്പെട്ടു. വിവിധഘട്ടങ്ങളിലായി 30 ലക്ഷം രൂപ വ്യവസായി പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്.

ഇത്തരത്തില്‍ നിരവധി വ്യവസായികളെ ബ്ലാക് മെയിലിങ് ചെയ്ത് സംഘം പണം തട്ടിയതായി സൂചനയുണ്ട്. കഴിഞ്ഞ കുറച്ച് കാലമായി കൊച്ചി കേന്ദ്രീകരിച്ച് ഈ സംഘം പ്രവര്‍ത്തിക്കുന്നതായും പൊലീസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജകാരാക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News