2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

സമസ്ത ബഹ്‌റൈന്‍ രക്തദാന ക്യാമ്പ് ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി

മനാമ: സമസ്ത ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റിക്കു കീഴില്‍ സല്‍മാനിയ ബ്ലഡ് ബാങ്കില്‍ നടന്ന സമൂഹ രക്തദാന ക്യാമ്പ് ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. ഓണ്‍ലൈനിലും സ്‌പോര്‍ട്ടിലുമായി നടത്തിയ രജിസ്‌ഷ്ട്രേഷന്‍ സൗകര്യമുപയോഗിച്ച് നിരവധി പേരാണ് രക്തദാനത്തിനെത്തിയത്.
ചടങ്ങ് കാപിറ്റല്‍ കമ്യൂണിറ്റി സെന്റര്‍ ചെയര്‍മാനും മുന്‍ എം.പിയുമായ ശൈഖ് അഹ്മദ് അബ്ദുല്‍ വാഹിദ് അല്‍ ഖറാത്ത ഉദ്ഘാടനം ചെയ്തു. സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.
കേന്ദ്ര ഭാരവാഹികളായ എസ്.എം അബ്ദുല്‍ വാഹിദ്, സയ്യിദ് യാസര്‍ ജിഫ്‌രി തങ്ങള്‍, സൈദ് മുഹമ്മദ് വഹബി, ശഹീര്‍ കാട്ടാമ്പള്ളി, ശാഫി വേളം, ശറഫുദ്ദീന്‍ മരായമംഗലം, ബഷീര്‍ അരൂര്, നൗശാദ് ഹമദ് ടൗണ്‍, ഖാസിം റഹ് മാനി എന്നിവരും സമസ്ത ബഹ്‌റൈന്‍കേന്ദ്ര കോഡിനേറ്റര്‍ അശ്‌റഫ് അന്‍വരി ചേലക്കര, ഹാഫിദ് ശറഫുദ്ദീന്‍, റബീഹ് ഫൈസി, ഹാഫിദ് ശുഐബ് , ഖാസിം മുസ്ലിയാര്‍, അബ്ദു റഹ് മാന്‍ മുസ് ലിയാര്‍, ഖാദര്‍ മുസ് ലിയാര്‍, ശഫീഖ് മുസ് ലിയാര്‍ തുടങ്ങിയ മദ്‌റസാ അദ്ധ്യാപകര്‍, ഏരിയാ പ്രതിനിധികളായ ഇസ്മായില്‍ പയ്യന്നൂര്‍,
ഹാഷിം കോക്കല്ലൂര്‍, സുലൈമാന്‍ മുസ്‌ലിയാര്‍, ശൈഖ് റസ്സാഖ്, ഹാരിസ് ഗലാലി, ജാഫര്‍ കണ്ണൂര്‍, മുഹമ്മദ് തൊട്ടില്‍ പാലം, കെ.എം.എസ് മൗലവി, മജീദ് കാപ്പാട് തുടങ്ങിയവരും സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.