2018 January 08 Monday
സൂക്ഷിക്കാതിരുന്നാല്‍ തഴക്കങ്ങള്‍ ജീവിതാവശ്യങ്ങളായി മാറും
സെന്റ് അഗസ്റ്റിന്‍

ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ തീപിടുത്തം

ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ‘ട്രംപ് ടവറി’ല്‍ വന്‍ തീപിടുത്തം. 58 നിലയുള്ള കെട്ടിടത്തിന്റെ റൂഫ് ടോപ്പിലാണ് തീപിടുത്തമുണ്ടായത്.

അപകടത്തില്‍ ആളപായമില്ല. തീപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ ആളുകള്‍ പുറത്തുവിട്ടു. തീ നിയന്ത്രണ വിധേയമാണ്.

ട്രംപിന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ ആസ്ഥാനമാണ് ന്യൂയോര്‍ക്കിലെ ട്രംപ് ടവര്‍. പ്രസിഡന്റാകുന്നതിനു മുന്‍പ് ട്രംപിന്റെ വസതിയായിരുന്നു ഈ ടവര്‍.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.