2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

വിജയത്തിലേക്ക് തിരിച്ചുവന്ന് ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഹോം മത്സരങ്ങളിലെ ആദ്യ വിജയവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് വിജയപ്പട്ടികയിലേക്ക് തിരിച്ചെത്തി. ചെന്നൈയിന്‍ എഫ്.സിക്കെതിരേ എതിരില്ലാത്ത മൂന്നു ഗോളിനാണ് വിജയം. ലീഗിലെ 16 മത്സരങ്ങളില്‍ നിന്നായി ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാമത്തെ വിജയമാണ്.

മത്സരത്തില്‍ 23,55, 71 മിനുറ്റുകളിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍. കഴിഞ്ഞ മത്സരത്തില്‍ ബംഗളൂരുവിനെതിരേ പുറത്തെടുത്ത പോരാട്ടവീര്യം നാട്ടില്‍ പുറത്തെടുത്തപ്പോള്‍ മൂന്നു ഗോളിന്റെ വിജയമാണ് മഞ്ഞപ്പടയ്ക്ക് നേടാനായത്. മത്സരത്തില്‍ ആരാധകന്‍ ആഗ്രഹിച്ച മഞ്ഞപ്പടയെയാണ് കാണാനായത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ചെന്നൈയിനെ വിറപ്പിക്കുകയും ഒരു ഗോളിന് മുന്നിലെത്തുകയും ചെയ്തു.

മതേജ് പൊപ്ലാന്റിക്കിന്റെ ഇരട്ട ഗോളിന്റെ പിന്‍ബലത്തിലാണ് മഞ്ഞപ്പടയുടെ വിജയം. ചെന്നൈയിന്റെ തലയിലെ അവസാനത്തെ ആണിയായി 71ാം മിനുറ്റില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ വക ഗോളും. സ്‌കോര്‍: 3-0


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.