2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

റഷ്യന്‍ ജൈവായുധ ശാലയില്‍ സ്‌ഫോടനം; അപകടം നടന്നത് എബോള, വസൂരി, എയ്ഡ്‌സ് വൈറസുകള്‍ സംഭരിച്ച കേന്ദ്രത്തില്‍

മോസ്‌കോ: ലോകത്തെ ആശങ്കയിലാഴ്ത്തി റഷ്യയിലെ ജൈവായുധ ശാലയിലുണ്ടായ സ്‌ഫോടനം. മാരകവൈറസുകള്‍ സംഭരിച്ചുവച്ച കേന്ദ്രത്തിലാണ് അപകടം നടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കനത്ത നാശം വിതച്ച എബോള, വസൂരി, എയ്ഡ്‌സ് തുടങ്ങിയ രോഗങ്ങളുടെ വൈറസുകള്‍ ഇവിടെയുണ്ടെന്നാണ് സൂചന. അതേസമയം രാജ്യത്തെ വൈറോളജി ആന്‍ഡ് ബയോടെക്‌നോളജി റിസര്‍ച്ച് സെന്റര്‍ ഇത്തരം വാര്‍ത്തകളെ നിഷേധിച്ചു. അഞ്ചാം നിലയിലെ ശുചീകരണവുമായി ബന്ധപ്പെട്ട മുറിയിലാണ് സ്‌ഫോടനം നടന്നതെന്നും അതില്‍ ആശങ്കപ്പെടാനില്ലെന്നുമാണ് അധികൃതരുടെ വാദം.

സൈബീരിയയിലെ നോവോസിബ്രിസ്‌ക് പ്രദേശത്തെ കൊല്‍സോവോയിലാണ് ഈ ഗവേഷണ ജൈവായുധ സ്ഥാപനം സ്ഥിതിചെയ്യുന്നത്. സോവിയറ്റ് യൂനിയന്‍ കാലഘട്ടത്തില്‍ അതീവ രഹസ്യ സ്വഭാവത്തോടെ പ്രവര്‍ത്തിച്ചിരുന്ന ജൈവായുധ ഗവേഷശാലയായിരുന്ന ഇത് പില്‍ക്കാലത്ത് റഷ്യയിലെ പ്രധാന രോഗചികിത്സാ ഗവേഷണ സ്ഥാപനമായാണ് അറിയപ്പെടുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.