2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പ്രധാനമന്ത്രി ശനിയാഴ്ച സന്ദര്‍ശനിക്കാനിരിക്കേ ബിജാപൂരില്‍ നക്‌സല്‍ ആക്രമണം: രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ചത്തീസ്ഗഡില്‍ നക്‌സലുകള്‍ നടത്തിയ സ്‌ഫോടനത്തില്‍ രണ്ട് സുരക്ഷാ ഭടന്മാര്‍ കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്ക് പരുക്കേറ്റു. ബിജാപൂരില്‍ ജവാന്മാര്‍ സഞ്ചരിച്ച ബസിനുനേരെ ഇന്ന് പുലര്‍ച്ചെയായിരുന്നു ആക്രമണം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജാപൂരില്‍ ശനിയാഴ്ച സന്ദര്‍ശനം നടത്താനിരിക്കേയാണ് ആക്രമണം. ഈയിടെ നടന്ന രണ്ടാമത്തെ ആക്രമണമാണിത്.

സി.ആര്‍.പി.എഫ് ഭടന്മാര്‍ സഞ്ചരിച്ച ബസിനു നേരെ പുലര്‍ച്ചെ രണ്ട് ആക്രമണങ്ങളാണ് നടന്നത്. ആദ്യ ആക്രമണത്തേത്തുടര്‍ന്ന് നക്‌സലുകളുമായി വെടിവയ്പുണ്ടായി. എന്നാല്‍ ആര്‍ക്കും പരുക്കില്ല. പിന്നീടാണ് ഗോദ്മ ഗ്രാമത്തില്‍ ബസിനുനേരെ സ്‌ഫോടനം നടന്നത്.

സ്‌ഫോടനത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. മുന്നില്‍ ഇരുന്ന ഭടന്മാരാണ് മരിച്ചത്. 30 പേരുമായി പോവുകയായിരുന്ന ബസാണ് ആക്രമിച്ചത്. മേഖലയിലെ ഗ്രാമങ്ങളിലും വനത്തിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News