2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

19,000 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തി- ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍  19,000 കോടി രുപയുടെ കള്ളപ്പണം കണ്ടെത്തിയെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.

ഇതില്‍ സ്വിസ്റ്റസര്‍ലാന്‍ഡിലെ എച്ച്.എസ്.ബി.സി ബാങ്കില്‍  നിക്ഷേപിച്ച കള്ളപ്പണമുള്‍പെടെയുള്ളവയാണ് ശ്രദ്ധയില്‍ പെട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐ.സി.ഐ.ജെ (ഇന്റര്‍നാഷണല്‍ കണ്‍സോഷ്യം ഓഫ് ഇന്‍വസ്റ്റിഗേറ്റിവ് ജേണലിസ്റ്റ്) പുറത്ത് വിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 700  ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് സ്വിസ് ബാങ്കില്‍ നിക്ഷേപമുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇനി സ്വിസ് ബാങ്കില്‍ നിന്ന് 11,010 കോടി രൂപ കൂടി കണ്ടെത്താനുണ്ടെന്നും ജെയ്റ്റ്‌ലി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.