2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബ്ലാക്ക് മെയില്‍ കേസില്‍ ഷംന കാസിമിനെ പ്രതികള്‍ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടു: കേസില്‍ നടന്‍ ടിനി ടോമിനെതിരേ സൈബര്‍ ആക്രമണം

  • പരാതി നല്‍കുമെന്ന് ടിനി ടോം

കൊച്ചി: ചലച്ചിത്രതാരം ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ നടിയെ പ്രതികള്‍ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടിരുന്നതായി പൊലിസ്. ഷംന പൊലിസില്‍ പരാതി നല്‍കിയതോടെയാണ് ഈ നീക്കത്തില്‍ നിന്നും പ്രതികള്‍ പിന്‍മാറിയതെന്നും കൊച്ചി സിറ്റി പൊലിസ് കമ്മീഷണര്‍ ഐ.ജി വിജയ് സാക്കറെ വ്യക്തമാക്കി.

അതെ സമയം ഈ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുതായി നടന്‍ ടിനി ടോം പറഞ്ഞു. പ്രതികളുമായി ബന്ധമുണ്ടെന്ന തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ചിലര്‍ പ്രചരിപ്പിക്കുകയാണ്. കേസില്‍ തന്നെ പൊലിസ് ചോദ്യം ചെയ്തുവെന്ന തരത്തില്‍ സമൂഹ മാധ്യമത്തില്‍ വാര്‍ത്ത പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്നെ പൊലിസ് ചോദ്യം ചെയ്തിട്ടില്ല. പ്രതികളോ ഇരകളോ തന്റെ പേരുപോലും പറഞ്ഞിട്ടില്ല. എന്നിട്ടും എവിടെനിന്നാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ജനിക്കുന്നതെന്നു മനസിലാകുന്നില്ല. ഇതിനെതിരേ പൊലിസില്‍ പരാതി നല്‍കുമെന്നും ടിനി ടോം വ്യക്തമാക്കി.

എന്നാല്‍ ഷംനയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു പ്രതികളുടെ ആദ്യ ശ്രമമെന്നു പൊലിസ് പറഞ്ഞു. അതു പരാജയപ്പെട്ടപ്പോള്‍ ആണ് തട്ടിക്കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടത്. കൂടുതല്‍ താരങ്ങളെ കെണിയില്‍പ്പെടുത്താനും പ്രതികള്‍ ശ്രമിച്ചിരുന്നതായും ഐ.ജി വ്യക്തമാക്കി. അതേസമയം ബ്ലാക്ക് മെയില്‍ കേസില്‍ ഷംനയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഹൈദാരാബാദില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയുന്ന ഷംനയുടെ മൊഴിയെടുത്തത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.