2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സാമൂഹിക അകലം പാലിക്കുകയോ മാസ്‌ക് ധരിക്കുകയോ ചെയ്തില്ല; ലോക്ഡൗണ്‍ ലംഘിച്ച് ബി.ജെ.പി എം.പിയുടെ ക്രിക്കറ്റ് കളി

ഡല്‍ഹി: ലോക്ഡൗണ്‍ ലംഘിച്ച് ബി.ജെ.പി എം.പിയും ന്യൂഡല്‍ഹി അധ്യക്ഷനുമായ മനോജ് തിവാരിയുടെ ക്രിക്കറ്റ് കളി. ഹരിയാനയിലെ സോനിപത്തിലെ സ്വകാര്യ സ്റ്റേഡിയത്തിലാണ് സാമൂഹിക അകലം പാലിക്കാതെ എം.പി ക്രിക്കറ്റ് മാച്ച് സംഘടിപ്പിച്ചത്. മാസ്‌ക് ധരിക്കണമെന്ന നിര്‍ദ്ദേശവും അദ്ദേഹം പാലിച്ചിരുന്നില്ല.

ഇതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്ത് വന്നതോടെ സമൂഹ മാധ്യമങ്ങളില്‍ എം.പിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ക്രിക്കറ്റ് കളി സംഘടിപ്പിച്ചെതെന്ന് സംഘാടകര്‍ നല്‍കുന്ന വിശദീകരണം.

കൊവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക്ക് ധരിക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തുന്നതാണ് ബി.ജെ.പി എംപിയുടെ നടപടി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.