2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഇന്ത്യയില്‍ യുദ്ധഭ്രാന്തുണ്ടാക്കി തെരഞ്ഞെടുപ്പ് ജയിക്കാനുള്ള ശ്രമമാണ് ബി.ജെ.പിക്കെന്ന് ഇംറാന്‍ ഖാന്‍

കറാച്ചി: ഇന്ത്യയില്‍ ഭരണകക്ഷിയായ ബി.ജെ.പി യുദ്ധഭ്രാന്ത് വളര്‍ത്തുകയാണെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. പാകിസ്താന്റെ യു.എസ് നിര്‍മിത എഫ്-16 വിമാനം ഇന്ത്യ വെടിവച്ചിട്ടെന്ന അവകാശവാദങ്ങള്‍ക്കു മറുപടിയായാണ് ഇംറാന്‍ ഖാന്‍ ഇങ്ങനെ പ്രതികരിച്ചത്. യുദ്ധഭ്രാന്തുണ്ടാക്കി തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. ഇതിനായി എഫ്. 16 വിമാനം വെടിവച്ചിട്ടെന്ന് തെറ്റായി പ്രചരിപ്പിക്കുകയാണ്. സത്യം മാത്രമേ നിലനില്‍ക്കൂവെന്ന് മനസ്സിലാക്കണം- ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനിലെ ബാലകോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തുന്നതിനിടെ ഒരു വിമാനം പാകിസ്താന്‍ വെടിവച്ചിടുകയും പൈലറ്റിനെ പിടികൂടുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ വ്യോമസേനയാകട്ടെ ഒരു പാക് വിമാനം വെടിവച്ചിട്ടെന്നതിനു തെളിവായി ആ വിമാനത്തിലുണ്ടായിരുന്ന ഒരു മിസൈലിന്റെ ഭാഗം പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പാകിസ്താനു കൈമാറിയ എഫ്. 16 വിമാനങ്ങള്‍ പരിശോധിച്ച് ഒന്നു പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍ യു.എസിന്റെ ഈ റിപോര്‍ട്ട് ഇന്ത്യ തള്ളിയിട്ടുണ്ട്. തകര്‍ന്ന പാക് വിമാനം എഫ്-16 ആണെന്ന് ഇലക്ട്രോണിക് സിഗ്നല്‍ സംവിധാനത്തിലൂടെ തിരിച്ചറിഞ്ഞെന്നും വ്യോമസേന വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.